
കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കുവൈത്തി പൗരൻ ഹമദ് ആയേദ് റെക്കാൻ മുഫ്രെഹിനെ ഇറാഖ് അധികൃതർ അറസ്റ്റ് ചെയ്തു. സിറിയൻ പൗരനാണ് കൊല്ലപ്പെട്ട യുവതി. ഇയാളെ പിടികൂടാൻ അന്താരാഷ്ട്ര വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2024 ഒക്ടോബർ 18-നാണ് ഇയാൾ അബ്ദാലി അതിർത്തി വഴി കുവൈത്തിൽ നിന്ന് ഇറാഖിലേക്ക് കടന്നത്. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിൻ്റെ ഭാഗമായാണ് അറസ്റ്റ്.
യുവതിയെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ പബ്ലിക് പ്രോസിക്യൂഷൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇറാഖിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, പ്രതിയെ കുവൈത്തിലേക്ക് കൈമാറാൻ ഇറാഖിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗീകാരം നൽകി. ഇൻ്റർപോളും കുവൈത്തും ഇറാഖും തമ്മിലുള്ള ഏകോപനത്തിലൂടെ ഓഗസ്റ്റ് 13, 2025 ബുധനാഴ്ച വൈകുന്നേരം അബ്ദാലി അതിർത്തിയിൽ വെച്ച് പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam