
ദുബായ്: ദുബായ് തീരത്ത് കുവൈത്തിന്റെ ഓയിൽ ടാങ്കർ ആക്രമിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്. ആക്രമിക്കപ്പെട്ടത് കുവൈത്തിന്റെ കൂറ്റൻ ടാങ്കർ അൽ സാൽമി എന്ന ക്രൂഡ് ഓയിൽ കപ്പലാണ്. കപ്പൽ തീരത്ത് കിടക്കുകയായിരുന്നു. കപ്പലിന്റെ ഹാൾ പൂർണമായും തകർത്തു. കപ്പലിൽ നിറയെ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷന്റേതാണ് കപ്പൽ. തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. വിഎൽസിസി ഗണത്തിൽപ്പെട്ട കപ്പലിൽ 8 ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam