
മസ്കത്ത്: ക്യാർ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നതിനാൽ, മത്സ്യ ബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ ജാഗ്രതാ പുലർത്തുവാനും ഒമാൻ കൃഷി മൽസ്യബന്ധന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.
"എല്ലാ മത്സ്യത്തൊഴിലാളികളും കടല്‍ മാര്‍ഗ്ഗം യാത്രചെയ്യുന്നവരും തങ്ങളുടെയും ബോട്ടുകളുടെയും കപ്പലുകളുടെയും കൂടാതെ മറ്റു ഉപകരണങ്ങളുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും ബോട്ടുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ചുഴലിക്കാറ്റിന്‍റെ പ്രത്യാഘാതങ്ങൾ ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ പരോക്ഷമായി അനുഭവപെട്ടു തുടങ്ങി കഴിഞ്ഞു. ഇന്ന് മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത ഉണ്ടാകും. തെക്കൻ ശർഖിയ, അൽ വുസ്ത എന്നി ഗവര്‍ണറേറ്റുകളിൽ ഇടിയും മിന്നലും ഒപ്പം ശക്തമായ കാറ്റോടു കൂടിഒറ്റപെട്ട മഴ പെയ്യുവാനും സാധ്യയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam