കുവൈത്തിൽ തൊഴിൽ വിപണി നിയന്ത്രണം ശക്തമാക്കും; തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം

Published : Oct 01, 2026, 05:16 PM IST
ശൈഖ് ഫഹദ് യൂസഫ്

Synopsis

കുവൈത്ത് തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാക്കാനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ ശക്തമാക്കുന്നു. ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ എടുത്തത്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കാനും സേവനങ്ങൾ നവീകരിക്കാനും യോഗം നിർദേശിച്ചു.

കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമമായ ഭരണ സംവിധാനവും ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നീക്കം തുടങ്ങി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ മെച്ചപ്പെടുത്താനും ശൈഖ് ഫഹദ് അൽ യൂസഫ് നിർദേശിച്ചു.

തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കുകയും തൊഴിലാളികൾ, തൊഴിലുടമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ പൂർണമായി സംരക്ഷിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരന്മാർക്കും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്പെടുന്ന വികസന പദ്ധതികളും പരിപാടികളും നടപ്പാക്കണമെന്നും സർക്കാർ സേവനങ്ങളുടെ നവീകരണവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. അതോറിറ്റിയുടെ നിലവിലെ പ്രവർത്തനങ്ങളും സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും യോഗം അവലോകനം ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ റാപിഡ് ഗെയിംസിൽ 250,000 ഡോളർ സമ്മാനം
ഭീകരാക്രമണ ശ്രമമാണോയെന്ന് പരിശോധിക്കും; ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ