ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്

By Web TeamFirst Published Nov 8, 2020, 11:02 AM IST
Highlights

ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, മെഡിക്കല്‍ സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ ഉല്‍പ്പെടുന്ന മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത് ബാധകമാണ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കാന്‍ അനുമതി. നിലവില്‍ വര്‍ഷം തോറും കരാര്‍ പുതുക്കിയിരുന്ന സ്ഥാനത്തുനിന്ന് മൂന്ന് വര്‍ഷത്തിലൊരിക്കലാക്കി മാറ്റാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, മെഡിക്കല്‍ സപ്പോര്‍ട്ട് വിഭാഗങ്ങളില്‍ ഉല്‍പ്പെടുന്ന മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഇത് ബാധകമാണ്.

ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ കരാര്‍ പുതുക്കുന്നത് മൂന്ന് മാസത്തിലൊരിക്കലാക്കണമെന്ന് മന്ത്രാലയം നിരവധി തവണ സിവില്‍ സര്‍വീസ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള കരാറുകളുടെ കാലാവധി അവസാനിച്ച ശേഷം മാത്രമേ മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ തൊഴില്‍ കരാര്‍ പുതുക്കാവൂ എന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ കരാറുകളും പ്രത്യേകം കമ്മീഷന്റെ പരിഗണനക്ക് അയക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

click me!