നടുക്കടലിൽ അസുഖബാധിതനായ ഇന്ത്യൻ നാവികന് സൗദി അതിർത്തിസേന രക്ഷകരായി

By Web TeamFirst Published Nov 8, 2020, 9:24 AM IST
Highlights

ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിലെ ഇന്ത്യൻ നാവികനാണ് അസുഖ ബാധയുണ്ടായത്. അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് ജിദ്ദയിലെ സെർച്ച് ആൻഡ് റെസ്ക്യു കോഓഡിനേഷൻ സെന്ററിലേക്കാണ് കപ്പലിൽ നിന്ന് സന്ദേശമെത്തിയത്.

റിയാദ്: നടുക്കടലിൽ കപ്പലിൽ വെച്ച് അസുഖബാധിതനായ ഇന്ത്യൻ നാവികന് സൗദി അതിർത്തിസേന രക്ഷകരായി. അടിയന്തര ചികിത്സ ആവശ്യമായതിനെ തുടർന്ന്  നാവികനെ കരക്കെത്തിച്ച് ചികിത്സ നൽകുകയായിരുന്നുവെന്ന് സേന വക്താവ് കേണൽ മുസ്ഫർ അൽഖുറൈനി പറഞ്ഞു. 

ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിലെ ഇന്ത്യൻ നാവികനാണ് അസുഖ ബാധയുണ്ടായത്. അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് ജിദ്ദയിലെ സെർച്ച് ആൻഡ് റെസ്ക്യു കോഓഡിനേഷൻ സെന്ററിലേക്കാണ് കപ്പലിൽ നിന്ന് സന്ദേശമെത്തിയത്. ഉടനെ കടലിൽ കപ്പൽ ആ സമയത്തുള്ള സ്ഥലം നിർണയിക്കുകയും അവിടെ ഉടനെയെത്തി നാവികനെ കരക്കെത്തിച്ച് ജിദ്ദയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കൊവിഡ് മുൻകരുതലുകളും പാലിച്ചിരുന്നു. നാവികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വക്താവ് പറഞ്ഞു.

click me!