
മസ്‍കത്ത്: ഒമാനിലെ സുര്‍ വിലായത്തില്‍ ഒരാഴ്‍ച മുമ്പുണ്ടായ കനത്ത മഴയില്‍ കാണാതിയ നാല് പേരില്‍ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി. 10 ദിവസം നീണ്ട വ്യാപക തെരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി അറിയിച്ചു.
അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് തുടര്‍ച്ചയായ 10 ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് ദുരന്തത്തിനിരയായ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സിവില്‍ ഡിഫന്‍സിനൊപ്പെ ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സ്‍പെഷ്യല്‍ ടാസ്‍ക് പൊലീസും തെരച്ചിലിനുണ്ടായിരുന്നു.
ജൂലെ 16ന് ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ പെയ്‍ത ശക്തമായ മഴയ്‍ക്ക് പിന്നാലെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ നാശനഷ്‍ടങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ ശ്രമം നടത്തിവരികയാണ് ഇപ്പോഴും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam