ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ ഉംറ സംഘവും മടങ്ങി

Published : Mar 19, 2020, 07:42 AM IST
ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ ഉംറ സംഘവും മടങ്ങി

Synopsis

ചാർട്ടർ ചെയ്ത ഇൻഡിഗോ വിമാനത്തിൽ ബുധനാഴ്ച ഉച്ചക്ക് 2.35നാണ് മുംബൈയിലേക്ക് സംഘം പുറപ്പെട്ടത്. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ സംഘവും പോയിക്കഴിഞ്ഞു. 

റിയാദ്: ജിദ്ദയിൽ അവശേഷിച്ച മലയാളികൾ ഉൾപ്പെടെയുള്ള 185 ഇന്ത്യൻ ഉംറ തീർഥാടകരെ നാട്ടിലേക്ക് തിരിച്ചയച്ചെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ചാർട്ടർ ചെയ്ത ഇൻഡിഗോ വിമാനത്തിൽ ബുധനാഴ്ച ഉച്ചക്ക് 2.35നാണ് മുംബൈയിലേക്ക് സംഘം പുറപ്പെട്ടത്. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ സംഘവും പോയിക്കഴിഞ്ഞു. 

ഇതോടെ ഇങ്ങനെ കുടുങ്ങിയ 3035 ഇന്ത്യൻ തീർഥാടകരെ കോൺസുലേറ്റിന്റെ ശ്രമഫലമായി ഇന്ത്യയിലേക്ക് മടക്കി അയച്ചു. ഉംറ തീർഥാടകർക്ക് സൗദി അധികൃതർ വിലക്ക് ഏർപ്പെടുത്തുന്നതിന് തൊട്ടു മുമ്പ് മക്കയിലെത്തി മടക്കയാത്രയ്ക്ക് വഴിയില്ലാതെ കുടുങ്ങിയ ആളുകളാണിവർ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്