പുതുവര്‍ഷത്തിലെ മൂന്നാമത്തെ മഹ്‍സൂസ് മില്യനയറായി പ്രവാസി; കഴിഞ്ഞയാഴ്‍ച സ്വന്തമാക്കിയത് 1,000,000 ദിര്‍ഹം

By Web TeamFirst Published Feb 2, 2021, 10:26 PM IST
Highlights

സമ്മാനത്തുക കണ്ടപ്പോള്‍, വായിച്ചത് തെറ്റിപ്പോയോ എന്നായിരുന്നു ആദ്യം മനസില്‍ തോന്നിയതെന്ന് അബു അലി പറഞ്ഞു. "ആ നിമിഷത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പിന്നീട് ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടപ്പോള്‍, താന്‍ ഏറെ അനുഗ്രഹീതനായതായി തോന്നി."

ദുബൈ: കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മഹ്‍സൂസ് നറുക്കെടുപ്പില്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കി ദുബൈയിലെ പ്രവാസി. ലബനീസ് സ്വദേശിയായ അബു അലിയാണ് മഹ്‍സൂസ് സ്റ്റുഡിയോയില്‍ നടന്ന പത്താമത് തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനത്തിന്റെ ഒരേയൊരു അവകാശിയായി മാറിയത്. 

ഗണിതശാസ്ത്ര ബിരുദധാരിയായ അബു അലി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ കാലവും യുഎഇയില്‍ തന്നെയാണ് ചെലവഴിച്ചത്. സമ്മാനത്തുക കൊണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാനും ബാക്കി തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.

സോഫയിലിരുന്ന് നെറ്റ്ഫ്ലിക്സില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചതും 'നിങ്ങള്‍ വിജയിച്ചു' എന്ന സന്ദേശം കണ്ടതും. നേരത്തെ ഒരിക്കല്‍ മഹ്‍സൂസില്‍ നിന്ന് 35 ദിര്‍ഹത്തിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടായിരുന്നതിനാല്‍ അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും ഒന്ന് പരിശോധിക്കാമെന്ന് വിചാരിച്ചു. സമ്മാനത്തുക കണ്ടപ്പോള്‍, വായിച്ചത് തെറ്റിപ്പോയോ എന്നായിരുന്നു ആദ്യം മനസില്‍ തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. "ആ നിമിഷത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പിന്നീട് ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടപ്പോള്‍, താന്‍ ഏറെ അനുഗ്രഹീതനായതായി തോന്നി."

സോഷ്യല്‍ മീഡിയയിലൂടെ ആദ്യമായി മഹ്‍സൂസിനെക്കുറിച്ചറിഞ്ഞ അബു അലി, ഒന്ന് ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതി കഴിഞ്ഞ നവംബര്‍ മുതലാണ്  നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്. സമ്മാനത്തുക  എങ്ങനെ ചെലവഴിക്കണമെന്ന കാര്യം‍, ഭാര്യയുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണെങ്കിലും എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ച് ഇരുവര്‍ക്കും ഇപ്പോള്‍ തന്നെ ധാരണയുണ്ട്.

"സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് ഞങ്ങള്‍ ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞു. അനുഗ്രഹീതരായി അനുഭവപ്പെടുമ്പോള്‍, ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെയ്‍ക്കണമെന്നാണ് എപ്പോഴത്തെയും ആഗ്രഹം -അബു അലി പറയുന്നു. ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി ഈ പണം ഉപയോഗിക്കണമെന്നാണ് കരുതുന്നത്. എന്നാല്‍ അത് എത്രയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇത് ഞങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല, അവര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഞങ്ങള്‍ക്കറിയാം."

ജീവിതം തന്നെ മാറ്റിമറിക്കാന്‍ സാധിക്കുന്നൊരു തുക സമ്മാനം ലഭിച്ചിട്ടും, ഉറച്ച വിശ്വാസിയായ അബു അലി  തന്റെ ജീവിത രീതിയില്‍ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ ശനിയാഴ്‍ചയിലെ മഹ്സൂസ് നറുക്കെടുപ്പിന് മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ തന്റെ ദൈനംദിന ജീവിതം മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറയുന്നു.

"മില്യനയര്‍ ആയെന്ന് തിരിച്ചറിഞ്ഞ് അല്‍പം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ലാപ്‍ടോപ്പില്‍ ഇ-മെയിലുകള്‍ അയക്കുകയും എന്റെ ജോലി തുടരുകയായിരുന്നു" - അദ്ദേഹം പറഞ്ഞു. ഒന്നിനെയും വെറുതെ സ്വീകരിക്കരുതെന്നത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് ഈ പണം ഭാവിയിലേക്ക് നീക്കിവെച്ച് താന്‍ ഈ രീതിയില്‍ തന്നെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്  mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ  അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും (35 ദിര്‍ഹം) നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ടണ്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

2021 ഫെബ്രുവരി ആറ് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. യോഗ്യരായ  എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

click me!