ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചു; ഒമാനില്‍ സ്ഥാപനത്തിനെതിരെ നടപടി

By Web TeamFirst Published May 22, 2021, 3:57 PM IST
Highlights

100 ഒമാനി റിയാല്‍ പിഴയും, അറബി ഭാഷയില്‍ ബില്ല് നല്‍കാതെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് നൂറ് ഒമാനി റിയാലും, കേസിന് പരാതിക്കാരന് ചിലവായ തുകയും നല്‍കേണ്ടതിന് പുറമെ സ്ഥാപനം മൂന്നു മാസം അടച്ചിടുവാനും കോടതി വിധിച്ചു.

മസ്കറ്റ്: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഒമാനില്‍ ഒരു സ്ഥാപനത്തിനെതിരെ നടപടി. ബാത്തിന ഗവര്‍ണറേറ്റില്‍ സുവൈക്ക് വിലായത്തിലെ എയര്‍ കണ്ടീഷന്‍ സ്ഥാപനത്തിനാണ് നിയമലംഘനത്തിന് പിഴയും ശിക്ഷയും ലഭിച്ചത്. ഗവര്‍ണറേറ്റില്‍ എയര്‍ കണ്ടീഷനിംഗ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും നന്നാക്കുന്നതിലും വിദഗ്ദ്ധരായ സ്ഥാപനത്തിനെതിരെ ഒരു ഉപഭോക്താവില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സോഹറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒമാന്‍ ഉപഭോക്തൃ സംരക്ഷണ നിയമമായ  66/2014 സ്ഥാപനം ലംഘിച്ചതായി ഒമാന്‍ പബ്ലിക് പ്രോസിക്യുഷന്‍ കണ്ടെത്തുകയും തുടര്‍ന്ന് കേസ് കോടതിയിലേക്ക് കൈമാറുകയും ചെയ്തിരുന്നു. 100 ഒമാനി റിയാല്‍ പിഴയും, അറബി ഭാഷയില്‍ ബില്ല് നല്‍കാതെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് നൂറ് ഒമാനി റിയാലും, കേസിന് പരാതിക്കാരന് ചിലവായ തുകയും നല്‍കേണ്ടതിന് പുറമെ സ്ഥാപനം മൂന്നു മാസം അടച്ചിടുവാനും കോടതി വിധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!