
കുവൈത്ത് സിറ്റി: കുവൈത്തിൽ അംഗീകാരമില്ലാതെ തൊഴിലാളികളെ ജോലിക്കുവെച്ച ആരോഗ്യ കേന്ദ്രത്തിനെതിരെ നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് , ഡ്രഗ്കൺട്രോൾ വകുപ്പ്, ആരോഗ്യമന്ത്രാലയത്തിലെ ഹെൽത്ത് ലൈസൻസിംഗ് വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് നടപടി.
പരിശോധനയിൽ ലൈസൻസില്ലാതെ മെഡിക്കൽ പ്രൊഫഷനുകൾ ചെയ്യുന്നതായും ലൈസൻസില്ലാത്തതും അജ്ഞാതവുമായ മരുന്നുകൾ ഉപയോഗിക്കുന്നതും രോഗികളിൽ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും കണ്ടെത്തി. ഇത് രാജ്യത്തെ മെഡിക്കൽ പ്രൊഫഷനുകളുടെയും ജോലിയുടെയും റെസിഡൻസിയുടെയും രീതി നിയന്ത്രിക്കുന്ന നിയമങ്ങളുടെ വ്യക്തമായ ലംഘനമായി കണക്കാക്കുന്നു. നിയമലംഘകർക്കെതിരെ ഓരോ സ്ഥാപനവും അവരുടെ അധികാരപരിധി അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാത്തരം തൊഴിൽ നിയമ ലംഘനങ്ങളും പരിഹരിക്കുന്നതിനായി ഈ സംയുക്ത ക്യാമ്പയിനുകൾ എല്ലാ ഗവർണറേറ്റുകളിലും സജീവമാണെന്ന് അതോറിറ്റി വ്യക്തമാക്കി. തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും നടപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണി ചിട്ടപ്പെടുത്തുന്നതിനും വേണ്ടി നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കണമെന്ന് അതോറിറ്റി തൊഴിലുടമകളോടും തൊഴിലാളികളോടും അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ