
ദുബൈ: വെറും രണ്ട് വര്‍ഷം കൊണ്ട് 27 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, 2022 ഓഗസ്റ്റ് 27 ശനിയാഴ്ച നടന്ന 91-ാമത് നറുക്കെടുപ്പിലൂടെ കൂടുതല്‍ ജീവിതങ്ങളിലേക്കാണ് മാറ്റം കൊണ്ടുവന്നത്.
10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഈയാഴ്ച അവകാശികളുണ്ടായിരുന്നില്ല. രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം 73 ഭാഗ്യവാന്മാര്‍ പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 13,698 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയത്. എല്ലാ ആഴ്ചയിലെയും പോലെ മൂന്ന് വിജയികള്‍ റാഫിള്‍ ഡ്രോയിലൂടെ ആകെ 300,000 ദിര്‍ഹം നേടി.
ഇന്ത്യക്കാരായ ഖാദര്‍, അഷിത്ത് എന്നിവരും നൈജീരിയക്കാരനായ അബ്‍നറുമാണ് പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടിയത്. സ്‍മാര്‍ട്ട് നിക്ഷേപങ്ങളിലൂടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഇവര്‍ ഓരോരുത്തരും.
28 വയസുകാരനായ ഖാദര്‍ ഏഴ് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയാണ്. ആറ് മാസം പ്രായമുള്ള കുട്ടിയുടെ പിതാവ് കൂടിയായ ഖാദറിന്, സ്വന്തം അമ്മാവനാണ് മഹ്‍സൂസിനെ പരിചയപ്പെടുത്തിയത്. തുടര്‍ന്ന് 2021 മാര്‍ച്ച് മുതല്‍ സ്ഥിരമായി മഹ്‍സൂസ് നറുക്കെടുപ്പുകളില്‍ പങ്കെടുത്തുവരുന്നു. ജോലിയ്ക്കിടയില്‍ ലഭിക്കുന്ന ടിപ്പുകളില്‍ നിന്നാണ് മഹ്‍സൂസ് ടിക്കറ്റുകള്‍ വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നത്. ശനിയാഴ്ച ഒരു സുഹൃത്ത് വിളിച്ചറിയിക്കുന്നത് വരെയും വിജയിയായ വിവരം അദ്ദേഹം അറിഞ്ഞിരുന്നതുമില്ല.
സമ്മാനം നേടിയ വിവരം അറിഞ്ഞപ്പോള്‍ ഏറെ ആഹ്ലാദിച്ച ഖാദര്‍ ആ നിമിഷത്തെ സന്തോഷം പങ്കുവെച്ചത് ഇങ്ങനെ. "ഞാന്‍ ഒരുപാട് സന്തോഷിച്ചു. ഒടുവില്‍ ജീവിതം എന്നെ നോക്കി പുഞ്ചിരിച്ചുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. ശമ്പളത്തില്‍ നിന്നോ അല്ലെങ്കില്‍ ജോലിയ്ക്കിടയില്‍ ലഭിക്കുന്ന ടിപ്പുകളില്‍ നിന്നോ അല്‍പം പണം മാറ്റിവെയ്ക്കാന്‍ സാധിക്കുമ്പോഴൊക്കെ ഞാന്‍ മഹ്‍സൂസ് ടിക്കറ്റെടുക്കുമായിരുന്നു. അതിലൂടെ ജീവിതത്തിലെ എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. അത് യാഥാര്‍ത്ഥ്യമായെന്ന് എനിക്ക് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാവും". തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും യുഎഇയില്‍ ചില നിക്ഷേപങ്ങള്‍ നടത്താനും പണം ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഇന്ത്യക്കാരനായ അഷിത് ആയിരുന്നു 91-ാമത് മഹ്‍സൂസ് റാഫിള്‍ ഡ്രോയില്‍ വിജയം നേടിയ രണ്ടാമത്തെയാള്‍. എഞ്ചിനീയറായ ഈ 30 വയസുകാരന്‍ ഒന്‍പത് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. ഒരു സഹപ്രവര്‍ത്തകന്‍ വഴി മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം 2021 ഏപ്രില്‍ മാസം മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുകയാണ്.
"യുഎഇ എനിക്ക് ഇതിനോടകം തന്നെ ഒരുപാട് നല്‍കി. ഇപ്പോള്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ രാജ്യത്തിലെ ചില നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഞാന്‍ പദ്ധതിയിടുന്നത്" - അഷിത്ത് പറഞ്ഞു.
32 വയസുകാരനായ നൈജീരിയന്‍ സ്വദേശി അബ്‍നറാണ് സമ്മാനം നേടിയ മറ്റൊരാള്‍. വെറും മൂന്ന് മാസം മുമ്പാണ് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഷോയോടുള്ള ഇഷ്ടം കാരണം എല്ലാ ആഴ്ചയും മഹ്‍സൂസ് നറുക്കെടുപ്പ് തത്സമയം കാണുമായിരുന്ന അദ്ദേഹം, ഇക്കുറി വിജയികളുടെ കൂട്ടത്തില്‍ സ്വന്തം പേര് സ്‍ക്രീനില്‍ എഴുതിക്കാണിച്ചപ്പോള്‍ അമ്പരന്നു.
സ്വന്തം നാടായ നൈജീരിയയിലെ ഒരു അനാഥാലയത്തിന് സമ്മാനത്തുകയില്‍ ഒരു ഭാഗം സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്ന അബ്‍നര്‍ പറയുന്നത് ഇങ്ങനെ - "ഈ അപ്രതീക്ഷിത സമ്മാനം എന്റെ ജീവിതത്തിലും മറ്റൊരുപാട് പേരുടെ ജീവിതങ്ങളിലും നല്ല മാറ്റം കൊണ്ടുവരും. വളരെ വലിയൊരു സമ്മാനമാണ് മഹ്‍സൂസ് എനിക്കായി ഒരുക്കിയത്. ഈ അവസരത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി ആ അനുഗ്രഹം പങ്കിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്."
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന മഹ്‌സൂസില്‍, ഓഗസ്റ്റ് മാസം നറുക്കെടുപ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി വിജയിയാവാനും ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടാനും ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലൂടെ അവസരമൊരുങ്ങുകയാണ്. 2022 സെപ്റ്റംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത പ്രതിവാര നറുക്കെടുപ്പിനൊപ്പമാണ് ഈ അധിക നറുക്കെടുപ്പും നടക്കുക.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350 ദിര്‍ഹവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു.
നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ