
അബുദാബി: യുഎഇയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‍കിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് ബുധനാഴ്ച ചെറുവിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒറ്റ എഞ്ചിനുള്ള സെസ്‍ന കാരവന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രൈവറ്റ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാനായി പറക്കുകയായിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിന് പരിക്കേറ്റു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളുകളില്ലാത്ത സ്ഥലത്താണ് വിമാനം തകര്‍ന്നുവീണത്. അതുകൊണ്ടുതന്നെ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. പൈലറ്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎഇ നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‍ക്യൂ സെന്റര്‍, അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ്, യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗര്‍ സ്ഥലത്തെത്തി പ്രദേശത്തെ സുരക്ഷിതത്വം ഉറപ്പുവരുത്തി.
അപകടത്തെക്കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവുമധികം പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അപകടത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കണമെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ