
അബുദാബി: യുഎഇയിൽ വിവിധ സ്ഥലങ്ങളില്‍ മഴ ലഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെ പലയിടങ്ങളിലും മിതമായ തോതില്‍ മഴ ലഭിച്ചു. അജ്മാന്‍, ഖര്‍നൈന്‍ ഐലന്‍ഡ്, ദിയ്നാ ഐലന്‍ഡ്, സര്‍ അബു നുഐര്‍ ഐലന്‍ഡ്, ദാസ് ഐലൻഡ് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ജബല്‍ അലിയിലും ഉള്‍പ്പെടെ മഴ പെയ്തു. അല്‍ റുവൈസ്, അല്‍ ദഫ്ര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. പുലര്‍ച്ചെ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും മഴ പെയ്തിരുന്നു. ദുബൈ-അല്‍ ഐന്‍ റോഡ്, അല്‍ ഖാത്തിം, അബുദാബി, അല്‍ ഖസ്ന, സ്വെഹാന്‍ എന്നിവിടങ്ങളില്‍ മിതമായ തോതില്‍ മഴ പെയ്തു.
ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് റാസല്‍ഖൈമയിലെ ജയ്സ് മലനിരകളിലാണ്. പുലര്‍ച്ചെ 2.15ന് 12.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയ താപനില. നാളെയും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also - വമ്പൻ നിരക്കിളവിൽ വിമാന ടിക്കറ്റ്, അഞ്ച് ലക്ഷം സീറ്റുകളിൽ കിടിലൻ ഓഫർ; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ