ലയണൽ മെസി വിളിക്കുന്നു, സൗദിയിൽ സ്വയം കണ്ടെത്താം

Published : Jan 03, 2023, 04:10 PM IST
ലയണൽ മെസി വിളിക്കുന്നു, സൗദിയിൽ സ്വയം കണ്ടെത്താം

Synopsis

സൗദിയുടെ സാംസ്‍കാരിക, പൈതൃക, വിനോദസഞ്ചാര വഴികളിലൂടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നാല് പാക്കേജുകളാണ് സൗദി അറേബ്യ അവതരിപ്പിച്ചിട്ടുള്ളത്.

പുതിയ അനുഭവങ്ങള്‍ക്കും സ്വയം അറിയാനും നിങ്ങളൊരുക്കമാണെങ്കിൽ സൗദി അറേബ്യ നിങ്ങള്‍ക്കായി തയാറാണ്. ഡിസ‍്‍കവര്‍ എ ന്യൂ സൈഡ് ഓഫ് യുവര്‍സെൽഫ് ഇൻ അറേബ്യ (Discover a New Side of Yourself in Arabia) എന്ന പേരിൽ സൗദി ആരംഭിച്ച ടൂറിസം ക്യാംപെയ്‍ൻ ലോകം മുഴുവനുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ്. അതുല്യമായ ഈ യാത്രയിലേക്ക് നിങ്ങളെ സൗദിയിലേക്ക് ക്ഷണിക്കുന്നതാകട്ടെ ആഗോള ഫുട്‍ബോള്‍ സൂപ്പര്‍താരം ലയൺൽ മെസിയും.

സൗദിയുടെ സാംസ്‍കാരിക, പൈതൃക, വിനോദസഞ്ചാര വഴികളിലൂടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നാല് പാക്കേജുകളാണ് സൗദി അറേബ്യ അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ മെയ് മാസം മുതൽ സൗദി അറേബ്യ ടൂറിസത്തിന്‍റെ മുഖംകൂടെയാണ് ലയണൽ മെസി. അധികം പേരറിഞ്ഞിട്ടില്ലാത്ത അറേബ്യയുടെ പൈതൃകകേന്ദ്രമായി സൗദിയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മെസി.

സൗദിയിൽ സ്വയം കണ്ടെത്താൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന പുതിയ ടൂറിസം പാക്കേജുകള്‍ രാജ്യത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച്ചകളിലേക്കാണ് കൊണ്ടുപോകുന്നത്. പുരാതനമായ ചന്തകള്‍ (souks), യുനെസ്കോ ലോക പൈതൃകകേന്ദ്രമായ റിജാൽ അൽമാ (Rijal Almaa), പ്രകൃതിയുടെ സൃഷ്ടിയായ അൽഉലയിലെ എലഫന്‍റ് റോക്ക് (AlUla Elephant Rock) എന്നിവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍.

ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് ദിരിയ (Diriyah) കാണാം. ആധുനിക സൗദിയുടെ ജന്മസ്ഥലമാണ് ദിരിയ. യാത്രയിലുടനീളം ഹഫാവാ (Hafawah) എന്ന അറേബ്യ വിശേഷിപ്പിക്കുന്ന ആതിഥേയത്വത്തിന്‍റെ സംരക്ഷണം ആസ്വദിക്കാം.

സാഹസികമായ സൗദി കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും വഴികളുണ്ട്. ചെങ്കടലിന്‍റെ തീരക്കാഴ്ച്ചകള്‍ മുതൽ ജിദ്ദയിലെ അൽബലാദിന്‍റെ ചരിത്രശേഷിപ്പുകളിലേക്ക് വരെ നിങ്ങള്‍ക്ക് ഊളിയിട്ടിറങ്ങാം. ലക്ഷ്വറിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിൽ അതിനും വഴികളുണ്ട്. അൽഉല മുതൽ സൗദി തലസ്ഥാനമായ റിയാദ് വരെ ആസ്വദിക്കാൻ അവസരങ്ങള്‍ നിരവധി. അറേബ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് മ്യൂസിക് ഫെസ്റ്റിവൽ MDLBEAST നടക്കുന്നതും സൗദി അറേബ്യയിൽ തന്നെയാണ്.

സൗദി അറേബ്യയിൽ ലയണൽ മെസ്സിയുടെ കാൽപ്പാടുകള്‍ പിന്തുടരാൻ ഇവിടെ ക്ലിക് ചെയ്യാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്