
റിയാദ്: വിദേശത്ത് നിന്ന് സൗദി അറേബ്യയിക്ക് മദ്യം കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി സൗദി സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. മൂന്ന് വ്യത്യസ്ഥ സംഭവങ്ങളിലായി 66,312 കുപ്പി മദ്യമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ബത്‍ഹ അതിര്‍ത്തിയില്‍ ഓറഞ്ച് ജ്യൂസുമായി വന്ന ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 25,380 കുപ്പി മദ്യം പിടിച്ചത്. ഇതേ അതിര്‍ത്തിയില്‍ വെച്ചുതന്നെ മിനറല്‍ വാട്ടര്‍ കാര്‍ട്ടണുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ച 16,800 കുപ്പി മദ്യവും വിശദ പരിശോധനയ്‍ക്കിടെ പിടിച്ചെടുത്തു.
ഇതിന് പുറമെ സമുദ്രമാര്‍ഗം ജിദ്ദ തുറമുഖത്ത് എത്തിച്ച മദ്യംശേഖരവും അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. മോട്ടോര്‍ ഫില്‍റ്ററുകളുടെ ലോഡിനിടയില്‍ ഒളിപ്പിച്ച് 24,132 കുപ്പി മദ്യമാണ് കടല്‍ മാര്‍ഗമെത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസുമായി ചേര്‍ന്ന് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്‍തു. സൗദി അറേബ്യയില്‍ മദ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവൃത്തികളിലേര്‍പ്പെട്ടവരായിരുന്നു ഇവരെന്ന് സക്കാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam