വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച വിറകും ചാര്‍ക്കോളും സൗദിയില്‍ പിടിച്ചെടുത്തു

By Web TeamFirst Published Apr 30, 2021, 10:42 PM IST
Highlights

വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയില്‍ പ്രാദേശിക വിറകും ചാര്‍ക്കോളും ഉപയോഗിച്ചതിനും സംഭരിച്ചതിനും 109 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

റിയാദ്: സൗദി അറേബ്യയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച വന്‍ തോതിലുള്ള പ്രാദേശിക വിറകും ചാര്‍ക്കോളും അധികൃതര്‍ പിടിച്ചെടുത്തു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയില്‍ പ്രാദേശിക വിറകും ചാര്‍ക്കോളും ഉപയോഗിച്ചതിനും സംഭരിച്ചതിനും 109 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആകെ 112 ഘനമീറ്റര്‍ പ്രാദേശിക വിറകും ചാര്‍ക്കോളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും.  പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് മന്ത്രാലയത്തിന്റെ പുതിയ ക്യാമ്പയിന്‍.   
 

click me!