എയർ ഇന്ത്യ വിമാനത്തിൽ 'കൊലപാതകം'! തൂക്കിക്കൊന്നെന്ന് ലോഗ്ബുക്ക് എൻട്രി, 'വധശിക്ഷക്ക് വിധേയമാക്കണോ'യെന്ന് കമന്‍റ്

Published : Oct 26, 2025, 04:08 PM IST
air india logbook

Synopsis

എയർ ഇന്ത്യ വിമാനത്തിലെ ലോഗ്ബുക്ക് എന്‍ട്രിയാണ് സോഷ്യൽ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 'വധശിക്ഷക്ക് വിധേയമാക്കണോ'യെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റിന് താഴെയുള്ള കമന്‍റ്. 

ദുബൈ: എയർ ഇന്ത്യ വിമാനത്തില്‍ 'കൊലപാതകം'! ഞെട്ടണ്ട, വളരെ വ്യത്യസ്തമായ ക്യാബിന്‍ കെയര്‍ നോട്ട് ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ദില്ലിയില്‍ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ ജീവനോടെ കണ്ടെത്തിയ പാറ്റയെ 'തൂക്കിക്കൊന്നു' എന്ന് ക്യാബിൻ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയതാണ് വൈറലായത്. ഒരു വിമാനജീവനക്കാരൻ രേഖപ്പെടുത്തിയ ഈ കുറിപ്പ് ശ്രദ്ധേയമായി മാറി.

2025 ഒക്ടോബർ 24ലെ തീയതി രേഖപ്പെടുത്തിയ, വിമാനത്തിന്‍റെ ഔദ്യോഗിക 'ക്യാബിൻ ഡിഫെക്റ്റ് ലോഗ്ബുക്കിലാണ്' ഈ കുറിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം ഓൺലൈനിൽ കൗതുകകരമായ പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ഇന്ത്യയുടെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടുകളിലൊന്നിലെ വിമാനത്തിലെ ശുചിത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് അനുസരിച്ച്, വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഒരു യാത്രികനാണ് ഈ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ക്യാബിൻ ക്രൂ സംഭവം മെയിന്‍റനന്‍സ് ലോഗിൽ രേഖപ്പെടുത്തി. 'യാത്രക്കാരൻ ജീവനോടെ പാറ്റയെ കണ്ടെത്തി - പാറ്റയെ തൂക്കിക്കൊന്നു'-ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്.

പാറ്റയെ കൊന്നെന്ന് അറിയിക്കുന്നതിനായി രേഖപ്പെടുത്തിയപ്പോള്‍ അക്ഷരപ്പിശക് ഉണ്ടായതാകാം എന്നാണ് കരുതുന്നത്. കോക്ക്പിറ്റ് ലോഗ്ബുക്കിലെ ഈ എൻട്രിയുടെ ചിത്രം മറ്റ് സാധാരണ പരാതികൾക്കൊപ്പം ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. പാറ്റയെ 'വധശിക്ഷക്ക് വിധേയമാക്കണോ' അതോ 'ചതച്ചരക്കണോ' എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്‍റ് ചെയ്തത്. ചെരുപ്പ് മതിയായിരുന്നിട്ടും എയർലൈൻസിന് എന്തിനാണ് തൂക്കുമരം വേണ്ടി വന്നതെന്നും ചിലർ ചോദിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ