ദുബായിൽ ലൂയിസ് ഫിലിപ്പ് എക്സ്ക്ലുസീവ് ഷോറൂമുമായി കല്യാൺ സിൽക്സ്

Published : Sep 15, 2023, 12:28 PM IST
ദുബായിൽ ലൂയിസ് ഫിലിപ്പ് എക്സ്ക്ലുസീവ് ഷോറൂമുമായി കല്യാൺ സിൽക്സ്

Synopsis

കല്യാൺ സിൽക്സിന്റെ 36-ാമത് ഷോറൂം ദുബായ് സിറ്റി സെന്റർ ഡെയ്‌റയിൽ

കല്യാൺ സിൽക്സിന്റെ 36-ാമത് ഷോറൂം ദുബായ് സിറ്റി സെന്റർ ഡെയ്‌റയിൽ തുറന്നു. ലൂയിസ് ഫിലിപ്പ് ബ്രാൻഡിന്റെ എക്സ്ക്ലുസീവ് ഷോറൂമാണ് കല്യാൺ സിൽക്സ് തുറന്നിരിക്കുന്നത്. 2,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ഫോർമൽ, സെമി ഫോർമൽ, കാഷ്വൽ വസ്ത്രങ്ങളും അനുബന്ധ വസ്ത്രങ്ങളും ലഭ്യമാണ്.

പ്രീമിയം മെൻസ്‌വെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പും കല്യാൺ സിൽക്സും സഹകരിക്കുന്നതിലൂടെ രണ്ട് ഐക്കോണിക് ബ്രാൻഡുകളുടെ സമന്വയമാണ് ദുബായിൽ സാധ്യമാകുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു. രണ്ട് ബ്രാൻഡുകളുടേയും ഗുണനിലവാരവും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും ഒത്തുചേരുന്നതിലൂടെ ദുബായിലെ ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം ഉയരുകയും കൂടുതൽ മികവ് ഉറപ്പാക്കുകയും ചെയ്യും.  ഫാഷനിലും ശൈലിയിലും വേറിട്ട അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കാനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ട്രൗസറുകൾ, സ്യൂട്ടുകൾ, ബ്ലേസറുകൾ, ആക്‌സസറികൾ തുടങ്ങി വിപുലമായ ശേഖരം ഈ സ്റ്റോറിലുണ്ടാകും. ആധുനിക ഡെനിം ഫാഷന്റെ ആരാധകർക്കായി എൽ.പി. ജീൻസ്, ജീൻസുകൾ, ഷർട്ടുകൾ, ടീ-ഷർട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി