
ഷാര്‍ജ: യുഎഇയിലെ മുൻനിര ക്രോസ് ബോർഡർ പേയ്‍മെന്റ് മണി എക്സ്ചേഞ്ച് കമ്പനികളിലൊന്നായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ഷാർജയിലെ അൽദൈദിൽ രാജ്യത്തെ എൺപത്തിനാലാമത് ശാഖ തുറന്നു. ഈ ഓപ്പണിങിലൂടെ ശൃംഖലയെ വിപുലീകരിക്കാനും വൈവിധ്യവത്കരിക്കാനും രാജ്യത്തെ ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തിൽ എത്തിച്ചേരാനുമുള്ള പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകുന്നു.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് മറ്റു മുതിർന്ന ഉദ്യോഗസ്ഥരുടെയും പേയ്‍മെന്റ് എക്കോസിസ്റ്റത്തിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ ശാഖ ഉദ്ഘാടനം ചെയ്തു.
ലുലു എക്സ്ചേഞ്ചിന്റെ ഭാഗമായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ 249-ാമത്തെ ഗ്ലോബൽ ബ്രാഞ്ച് കൂടിയാണ് ഉദ്ഘാടനം ചെയ്‍തത്.
കമ്പനിയുടെ നിലവിലുള്ള വളർച്ചാ തന്ത്രത്തെ കുറിച്ച് അദിബ് അഹമ്മദ് ഇങ്ങനെ പറഞ്ഞു. 'യുഎഇ ഞങ്ങളുടെ ഏറ്റവും വ്യാപകമായി നെറ്റ്‌വർക്ക് ചെയ്‍ത വിപണിയാണ്. ഇന്നത്തെ ഓപ്പണിങ് ഞങ്ങളുടെ സേവനങ്ങൾ ഈ രാജ്യത്തെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ സ്ഥാപിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സേവന മേഖലയെക്കുറിച്ച് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ വിശാലമായ സേവനം നൽകുന്നതിനായി ഫിസിക്കൽ ഡിജിറ്റൽ മീഡിയകളിലൂടെ വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ ശാഖയിലൂടെ ഇവിടെ താമസിക്കുന്ന സ്വദേശികളുടെയും പ്രവാസികളുടെയും ആവശ്യങ്ങളിൽ അർത്ഥവത്തായ പങ്കുവഹിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് തന്ത്രപ്രധാനമായ മേഖലയിൽ ആണ് ഞങ്ങളുടെ പുതിയ ശാഖ തുറന്നതെന്ന് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് തമ്പി സുദർശൻ പറഞ്ഞു. 'ഡിജിറ്റൽ യാത്ര തുടരുമ്പോഴും ഞങ്ങളുടെ ഫിസിക്കൽ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അത് പലതരത്തിലും ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ള ആദ്യത്തെ ടച്ച് പോയിന്റ് ആയി തുടരുന്നു. അൽ ദൈത് പ്രദേശം എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുടെ ആവാസ കേന്ദ്രമാണ്. അതിനാൽ ഞങ്ങളുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിൽ പുതിയ ശാഖ പ്രധാന പങ്കുവഹിക്കുന്നു.
കമ്പനിയുടെ ഈ വർഷത്തെ ഉപഭോക്തൃ ഇടപഴകൽ സംരംഭങ്ങൾക്ക് അനുസൃതമായി അൽ ദ്വൈത് ബ്രാഞ്ച് പണമടയ്കൽ, wps, കറൻസി എക്സ്ചേഞ്ച് തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം കമ്പനിയുടെ ഡിജിറ്റൽ ഓഫറായ ലുലുമണിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു ഇടപഴകൽ കേന്ദ്രമായി ഇത് മാറുകയും ചെയ്യും'.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭമായ ലുലു ഫിനാൻസ് ഗ്രൂപ്പിന്റെ ഭാഗമാണ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച്. അതിന്റെ ഫിസിക്കൽ ഡിജിറ്റൽ നെറ്റ്‌വർക്ക് വഴി ലുലു എക്സ്ചേഞ്ച് സമൂഹത്തിലേക്ക് വേഗതയേറിയതും വിശ്വസനീയവുമായ പണം കൈമാറ്റവും വിദേശവിനിമയ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ശക്തമായ നെറ്റ്‌വർക്ക്, പ്രശസ്ത പങ്കാളികൾ, കസ്റ്റമർ കെയർ, ഉയർന്ന നിലവാരം എന്നിവ നൽകുന്നു. ഏഴ് എമിറേറ്റുകളിലായി കമ്പനിയുടെ 84 ശാഖകൾ പ്രവർത്തിക്കുന്നു. കൂടാതെ യുഎഇയുടെ വേതന സംരക്ഷണ പദ്ധതിയുടെ മുൻനിര സ്ഥാപനവുമാണ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ