
ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി മുതൽ ലുലു എക്സ്ചേഞ്ചിലൂടെ പണം നൽകാം. ഇതിനായി ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചും ദുബായ് മുനിസിപ്പാലിറ്റിയും ധാരണയിലെത്തി.
വ്യക്തികൾക്കും കമ്പനികൾക്കും ഇനി മുതൽ ലുലു എക്സ്ചേഞ്ച് ശാഖകളിലൂടെ ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്കുള്ള പണവും പിഴകളും അടയ്ക്കാം. പണമായും ചെക്ക് ആയും പണം നൽകാം.
ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സപ്പോർട്ട് സെക്ടർ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സയദ് ഇസ്മയീൽ അൽ ഹഷീമിയും ലുലു എക്സ്ചേഞ്ച് യു.എ.ഇ സി.ഇ.ഒ തമ്പി സുദർശനനും ഇത് സംബന്ധിച്ചുള്ള ധാരണയിൽ ഒപ്പുവച്ചു.
“ഇത് വളരെ സുപ്രധാനമാണ്. ഞങ്ങളുടെ വിശ്വസ്തമായ ശാഖകളിലൂടെ സേവനങ്ങൾ നൽകാനായി ഇതിലൂടെ കഴിയും. സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് ഞങ്ങളുടെ രീതി. ജനങ്ങൾക്ക് ഇത് കൂടുതൽ ഉപകാരപ്രദവുമാകും.” – തമ്പി സുദർശനൻ പറഞ്ഞു.
“ഉപയോക്താക്കൾക്ക് കൂടുതൽ സുഖപ്രദമായ പേയ്മെന്റ് ചാനലുകൾ നൽകുന്നതിന്റെ ഭാഗമാണ് പുതിയ ധാരണ. ഉപയോക്തൃ കേന്ദ്രീകൃതമായ സേവനങ്ങൾ നൽകാൻ വിശ്വസ്തമായ പങ്കാളിയായി ലുലു എക്സ്ചേഞ്ചിനെ നിയോഗിക്കുകയാണ്. ഇത് എമിറേറ്റിലെ എല്ലാ വ്യക്തികൾക്കും ബിസിനസ്സുകൾക്കും കൂടുതൽ കാര്യക്ഷമതയോടെ സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കും.” – അൽ ഹാഷിമി പറഞ്ഞു.
യു.എ.ഇയിലെ സാമ്പത്തിക സേവനങ്ങളുടെ പങ്കാളിത്തത്തിൽ കൂടുതൽ ശക്തമായ സാന്നിധ്യമാകുക എന്ന ലുലു എക്സ്ചേഞ്ചിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam