23 വർഷമായി പ്രവാസി; മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 09, 2026, 05:46 PM IST
malayali expatriate died

Synopsis

മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. 23 വർഷമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കതിരൂർ പൊന്ന്യത്ത് മാലുകണ്ടി വീട്ടിൽ വത്സൻ നാരോന്തുണ്ടിക്കണ്ടി (60) ആണ് മരിച്ചത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 23 വർഷമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ത്രീജിമ. വിഷ്ണു (20), വെങ്കിടേഷ് (9) എന്നിവർ മക്കളാണ്. സഹോദരങ്ങൾ: രവീന്ദ്രൻ, രാഘവൻ, രാജൻ, രഗുനാഥ്, സുരേന്ദ്രൻ, സഹോദരിമാർ: രാധ, പ്രേമ, രജിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെയും സുഹൃത്ത് റോയ് പാറേമലയിലിന്റെയും നേതൃത്വത്തിൽ മറ്റു നടപടിക്രമങ്ങൾ ചെയ്തു വരികയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിൽ സമാധാനത്തിന് പുതിയ നയതന്ത്ര നീക്കം, സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
പ്രവാസികൾക്ക് തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്