
ഷാര്‍ജ: ലുലു ഗ്രൂപ്പിന്റെ ഷാർജയിലെ ഒൻപതാമത്തെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ അൽ നാഹദയിലെ അൽ റയ്യാൻ മാളില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സൂപ്പർ മാർക്കറ്റ് വിഭാഗത്തിന് പുറമെ ലുലു ഫാഷൻ ബ്രാൻഡായ റിയോയുടെ വൈവിധ്യമാർന്ന ഫാഷൻവസ്ത്രങ്ങളുടെ വിശാലമായ ശേഖരം പുതിയ ഹൈപ്പർ മാർക്കറ്റിന്റെ പ്രത്യേകതകളിലൊന്നാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വർഷം യുഎഇ യിലെ വിവിധ ഭാഗങ്ങളിൽ 12 പുതിയ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്ന് ലുലു ഗ്രുപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ഇതോടുകൂടി കൂടുതൽ മലയാളികൾക്ക് ജോലി നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലെം അൽ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ , ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. യുഎഇ യിലെ പ്രാദശിക കാർഷിക മേഖലയ്ക്ക് കൂടുതൽ പിന്തുണ നൽകാൻ ലുലു പ്രതിജ്ഞാബദ്ധമാണെന്ന് ലുലു ഡയറക്ടർ എം.എ സലിംഅറിയിച്ചു . പ്രാദേശിക കാര്ഷികോല്പന്നങ്ങൾക് വിപണിയിൽ മികച്ച പ്രാധാന്യമാണ് ലുലു നകുന്നതെന്നും ഉപഭോക്താക്കൾ നൽകുന്ന പിന്തുണയാണ് ഇതിന് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam