
കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ റെസിഡെൻഷ്യൽ പദ്ധതിയായ അൽ മുത്‌ലാ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് നിർമ്മിക്കാനൊരുങ്ങി ലുലു. മുൻനിര റിയൽഎസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബിയോട്ട് ഹോൾഡിങ്ങുമായി കൈകോർത്താണ് പുതിയ ഹൈപ്പർമാർക്കറ്റ് ലുലു യാഥാർത്ഥ്യമാക്കുന്നത്. സൗത്ത് അൽ മുത്‌ലാ സിറ്റിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക.
കുവൈത്തിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സഹകരണം. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ബിയോട്ട് ഹോൾഡിങ്ങ് ഗ്രൂപ്പ് സിഇഒയും വൈസ് ചെയർമാനുമായ അബ്ദുൾ റഹ്മാൻ അൽ ഖാനാ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ബിയോട്ട് പ്ലസ് പ്രൊജ്ക്ടിൽ ഭാഗമാകുന്ന ആദ്യ റീട്ടെയ്ൽ ഗ്രൂപ്പുകളിലൊന്നാണ് ലുലു. സൗത്ത് അൽ മുത്‌ലാ സിറ്റിയിൽ 27 ലക്ഷം ചതുരശ്രയടിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിൽ 72000 ചതുരശ്രയടിയിലുള്ള ഹൈപ്പർമാർക്കറ്റാണ് ലുലു നിർമ്മിക്കുക.
കുവൈത്തിൽ ലുലുവിന്‍റെ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റെന്നും, സൗത്ത് അൽ മുത്‌ലാ സിറ്റിയിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് സേവനമാണ് ലക്ഷ്യമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. മുൻനിര റീട്ടെയ്ൽ ഗ്രൂപ്പായ ലുലുവുമായി സഹകരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ബിയോട്ട് ഹോൾഡിങ്ങ് ഗ്രൂപ്പ് സിഇഒയും വൈസ് ചെയർമാനുമായ അബ്ദുൾ റഹ്മാൻ അൽ ഖാനാ പറഞ്ഞു. 2027 മാർച്ചിനകം പദ്ധതി യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ