ഐസിഎം വിദഗ്ധ സമിതി അംഗമായി എംഎ യൂസഫലിയെ നിയമിച്ചു

By Web TeamFirst Published Jan 19, 2021, 10:18 AM IST
Highlights

തൊഴില്‍ അന്വേഷകരായി വിദേശത്ത് പോകുന്ന പ്രവാസികളെ സംബന്ധിച്ച് നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐസിഎം.

ദുബൈ: പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയമപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ ഉപദേശിക്കുന്ന ഇന്ത്യ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍(ഐസിഎം) ഗവേണിങ് കൗണ്‍സില്‍ വിദഗ്ധ സമിതി അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും യൂസഫലിക്ക് ലഭിച്ചു.  

തൊഴില്‍ അന്വേഷകരായി വിദേശത്ത് പോകുന്ന പ്രവാസികളെ സംബന്ധിച്ച് നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐസിഎം. തൊഴില്‍ മേഖലയില്‍ രാജ്യത്തെ മാനവവിഭവശേഷി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുക,വിദേശരാജ്യങ്ങളിലെ തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തികഞ്ഞ യോഗ്യരും നൈപുണ്യ പരിശീലനം ലഭിച്ചവരുമായ തൊഴില്‍ സമൂഹം ഏറെയുള്ള രാജ്യമായി ഇന്ത്യയെ ഉയര്‍ത്തി കാട്ടുക, വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴില്‍ സമൂഹത്തിനാവശ്യമായ ക്ഷേമപദ്ധതികള്‍ തയ്യാറാക്കുക എന്നിവയാണ് ഐസിഎമ്മിന്റെ ചുമതലകള്‍. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അധ്യക്ഷനായ സിമിതിയില്‍ കേന്ദ്ര സാമ്പത്തിക മന്ത്രാലയം സെക്രട്ടറി, തൊഴില്‍ മന്ത്രാലയം സെക്രട്ടറി, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. 


 

click me!