ഗൾഫ് നാടുകളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇടപെടണം; എം കെ രാഘവൻ എംപി സുപ്രീംകോടതിയില്‍

Published : Apr 11, 2020, 02:25 PM ISTUpdated : Apr 11, 2020, 02:56 PM IST
ഗൾഫ് നാടുകളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇടപെടണം; എം കെ രാഘവൻ എംപി സുപ്രീംകോടതിയില്‍

Synopsis

സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലുമായി ഗൾഫ് നാടുകളിൽ നിരവധി ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. സ്വന്തം ചെലവിൽ നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് എംപി പറഞ്ഞു.

തിരുവനന്തപുരം: ഗൾഫ് നാടുകളിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ എംപി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലുമായി ഗൾഫ് നാടുകളിൽ നിരവധി ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. സ്വന്തം ചെലവിൽ നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് എംപി പറഞ്ഞു.

രോഗം ബാധിച്ചവർക്ക് ചികിത്സയും മരുന്നും അവശ്യസേവനങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറൻറൈൻ ചെയ്യാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര സർക്കാരും വിദേശ രാജ്യങ്ങളും ആലോചിച്ച് എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 

എന്നാല്‍‍ പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചിരുന്നു. പ്രവാസികളെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കുമെന്നും പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ ക്രമസമാധാന പ്രശ്‍നം വരെ ഉണ്ടാകാമെന്നും ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും