ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടെന്ന് എംഎ യൂസഫലി

Published : Feb 28, 2025, 12:52 PM IST
ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടെന്ന് എംഎ യൂസഫലി

Synopsis

കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി

റോം: ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനലബ്ദിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമാണ് കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാട്. ഇദ്ദേഹവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി. സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തിനടുത്തുള്ള കർദിനാളിൻ്റെ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കർദ്ദിനാൾ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിക്കുകയും ചെയ്തു. ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. 

read more: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 30 ശതമാനം ഇളവ്: വാര്‍ത്തകള്‍ തെറ്റെന്ന് ആഭ്യന്തര മന്ത്രാലയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ