ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്‍

Published : Feb 28, 2025, 11:40 AM IST
ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്‍

Synopsis

ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുൾപ്പെടെയുള്ള സുരക്ഷ ഏജൻസികൾ നടത്തിയ എല്ലാ പ്രയത്നങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ 64ാം വാർഷികവും വിമോചന ദിനത്തിന്റെ 34ാം വാർഷികവും ആഘോഷിക്കുന്ന സന്ദർഭത്തിൽ പൗരന്മാർക്കും കുവൈത്തിലെ പ്രവാസികൾക്കും ആശംസകൾ അറിയിച്ച് അമീർ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ, ഈ രണ്ട് പ്രിയപ്പെട്ട സന്ദർഭങ്ങളിൽ പൗരന്മാർ കാണിച്ച സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രകടനങ്ങൾ ശ്രദ്ധേയമാണ്. മാതൃഭൂമിയോടുള്ള അവരുടെ വിശ്വസ്തതയും ആദരവും പ്രകടിപ്പിക്കുന്ന ഉയർന്ന ദേശീയ ചിന്തയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
 
ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുൾപ്പെടെയുള്ള സുരക്ഷ ഏജൻസികൾ നടത്തിയ എല്ലാ മഹത്തായ പ്രയത്നങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ആഘോഷങ്ങൾക്കായി മറ്റ് ഔദ്യോഗിക ഏജൻസികൾ നടത്തിയ ഒരുക്കങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ദേശീയ ദിനാഘോഷണ കമ്മിറ്റി, വിവര, സാംസ്കാരിക മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ജനറൽ ഫയർ ഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവയും, ഔദ്യോഗിക, സ്വകാര്യ ദൃശ്യ, ശ്രവ്യ, മാധ്യമങ്ങൾ എന്നിവ നൽകിയ വിപുലമായ കവറേജും അദ്ദേഹം എടുത്തുപറഞ്ഞു.  

read more: സൗദിയിൽ വെള്ളം അന്വേഷിച്ച് സൈനിക ക്യാമ്പിന്റെ മതിൽ ചാടിക്കടന്നു, മലയാളി യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം

പ്രിയപ്പെട്ട മാതൃഭൂമിയെ സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു രാജ്യമായി മടക്കി നൽകിയ വിമോചന നേട്ടം തന്റെ സഹോദരന്മാരും പുത്രന്മാരുമായ പൗരന്മാർ അനുഭവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രിയപ്പെട്ട മാതൃഭൂമിയെ മുന്നോട്ട് കൊണ്ടുപോകാനും ഉയർത്താനും എല്ലാ കഴിവുകളും പ്രയത്നങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പൗരന്മാരോടായി ആഹ്വാനം ചെയ്തു. മാതൃഭൂമിയെ സംരക്ഷിക്കാനായി ത്യാഗം ചെയ്ത രാജ്യത്തിന്റെ നീതിമാന്മാരായ രക്തസാക്ഷികളെ അദ്ദേഹം ഓർക്കുന്നു. സർവ്വശക്തനായ ദൈവം അവർക്ക് തന്റെ വിശാലമായ കരുണയും ആദരവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം