കൊവിഡ് 19; ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒരു ലക്ഷം ദിര്‍ഹം നല്‍കി എം.എ യൂസഫലി

By Web TeamFirst Published Apr 11, 2020, 4:23 PM IST
Highlights

കൊവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ്  ഒരു ലക്ഷം ദിർഹം യൂസഫലി നൽകിയത്.

അബുദാബി: കൊവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഎഇയിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കൊവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ്  ഒരു ലക്ഷം ദിർഹം യൂസഫലി നൽകിയത്. 

ദുബായ് കെ.എം.സി.സി (50,000ദിർഹം), ഇൻകാസ്  ദുബായ്,ഷാർജ (25,000 ദിർഹം), അബുദാബി ഇസ്ലാമിക് സെന്റര്‍ (25,000 ദിർഹം)  എന്നീ സംഘടനകൾക്കാണ് തുക നൽകിയത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് പദ്ധതിയിലേക്ക് 25 കോടി രൂപയും അദ്ദേഹം സംഭാവന നല്‍കിയിരുന്നു. ഇതിന് പുറമെ കേരളത്തിലെ മാസ്കുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഒരു ലക്ഷം മാസ്കുകളും എത്തിക്കുമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു.

click me!