ചുമട്ടുതൊഴിലാളിയായ പ്രവാസിക്ക് മഹ്സൂസിലൂടെ 10 ലക്ഷം ദിർഹം

Published : Aug 10, 2023, 03:47 PM IST
ചുമട്ടുതൊഴിലാളിയായ പ്രവാസിക്ക് മഹ്സൂസിലൂടെ 10 ലക്ഷം ദിർഹം

Synopsis

"ഇത്രയും വലിയൊരു തുക സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. മഹ്സൂസിന് നന്ദി"

മഹ്സൂസിലൂടെ ഈ ആഴ്ച്ച സമ്മാനം നേടിയത് രണ്ട് പ്രവാസികൾ. ഇന്ത്യയിൽ നിന്നുള്ള വെങ്കട മഹ്സൂസിന്റെ 56-ാമത് മില്യണയർ ആയി. ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിലൂടെ ഒരു മില്യൺ ദിർഹമാണ് സമ്മാനം.

പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ മുഹമ്മദ് 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണനാണയങ്ങളാണ് നേടിയത്. നേരത്തെ പ്രഖ്യാപിച്ച ​ഗോൾഡൻ സമ്മർ ഡ്രോ ഓഫറിലൂടെയാണ് മുഹമ്മദിന്റെ വിജയം.

13 വർഷമായി വെങ്കട യു.എ.ഇയിൽ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാല് മക്കളിൽ ഒരാൾ ഒരു ഡെലവറി സർവീസ് കമ്പനിയിൽ ജീവനക്കാരനാണ്. യു.എ.ഇയിലെ ഒരു സൂപ്പർമാർക്കറ്റ് ചെയിനിൽ പോർട്ടർ ആയി ജോലി നോക്കുകയാണ് വെങ്കട. ഞായറാഴ്ച്ച രാവിലെയാണ് മഹ്സൂസിലൂടെ ജീവിതം തന്നെ മാറ്റിമറിച്ച സമ്മാനം തനിക്ക് ലഭിച്ചത് വെങ്കട അറിഞ്ഞത്.

"ഇത് ജീവിതത്തിൽ ഒരിക്കലും എനിക്ക് അനുഭവിക്കാൻ അവസരം കിട്ടാത്ത നിമിഷമാണ്. ഇത്രയും വലിയൊരു തുക സമ്മാനം ലഭിക്കുന്നത് ആദ്യമായാണ്. മഹ്സൂസിന് നന്ദി. ഒപ്പം എനിക്ക് അഭിമാനമുണ്ട്, ആദ്യം കുറച്ചു തവണ ശ്രമിച്ചിട്ടും സമ്മാനങ്ങൾ കിട്ടാത്തതു കൊണ്ട് ഞാൻ മഹ്സൂസ് എടുക്കുന്നത് നിറുത്തിയില്ലല്ലോ എന്നോർത്ത്."

പത്ത് മാസം മുൻപാണ് വെങ്കട, മഹ്സൂസിൽ പങ്കെടുത്തത്. തനിക്ക് ലഭിച്ച സമ്മാനം കൊണ്ട് നാട്ടിലെ വീടിന് വേണ്ടിയെടുത്ത ലോൺ അടച്ചു തീർക്കുമെന്നാണ് വെങ്കട പറയുന്നത്. കൂടാതെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങും.

ഇതേ നറുക്കെടുപ്പിൽ തന്നെ 2770 പേർക്ക് 859,000 ദിർഹം സമ്മാനമായി ലഭിച്ചു. വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങുന്നവർക്ക് ​ഗെയിമിൽ പങ്കെടുക്കാം. ശനിയാഴ്ച്ചകളിൽ വീക്കിലി നറുക്കെടുപ്പും പിന്നീട് ​ഗ്രാൻഡ് ഡ്രോയിലും ഭാ​ഗമാകാം. ഉയർന്ന സമ്മാനം 20 മില്യൺ ദിർഹമാണ്. പുതിയ വീക്കിലി ഡ്രോ അനുസരിച്ച് ഓരോ ആഴ്ച്ചയും റാഫ്ൾ ഡ്രോയിലൂടെ ഒരു മില്യൺ ദിർഹം വീതം നേടി ​ഗ്യാരണ്ടീഡ് മില്യണയറുമാകാം.

ജൂലൈ 29 മുതൽ സെപ്റ്റംബർ രണ്ടു വരെ മഹ്സൂസിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഡ്രോയിൽ ഭാ​ഗമാകാം. ആ​ഗസ്റ്റ് അഞ്ച് മുതലാണ് ഡ്രോ. ഇതിലൂടെ 50,000 ദിർഹം മൂല്യമുള്ള സ്വർണ്ണ നാണയങ്ങൾ എല്ലാ ആഴ്ച്ചയും നേടാം. അഞ്ച് ആഴ്ച്ചത്തേക്കാണ് ഓഫർ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി