ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളക്ക് സൗദിയില്‍ തുടക്കം

Published : Aug 10, 2023, 01:25 PM IST
ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളക്ക് സൗദിയില്‍ തുടക്കം

Synopsis

കൃഷി മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് പ്രവിശ്യയിലുള്ളത്. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉത്പാദനത്തിെൻറ 30 ശതമാനവും ഖസീമിൽ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളക്ക് സൗദിയിലെ ഖസീം പ്രവിശ്യയിൽ തുടക്കമായി. ബുറൈദ മേള നഗരിയിൽ ഈ മാസം മൂന്നിന് ആരംഭിച്ച ഈത്തപ്പഴ ഉത്സവം 25 ന് അവസാനിക്കും. നാളുകൾ കഴിയുന്തോറും മേളനഗരിയിൽ തിരക്കേറി. പ്രവിശ്യ ഗവർണറേറ്റിെൻറ മേൽനോട്ടത്തിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫീസ് ദേശീയ പാചക കലാ അതോറിറ്റിയുടെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെ ബുറൈദ ഈത്തപ്പഴ നഗരിയിലാണ് ‘ഡേറ്റ്സ് ഫെസ്റ്റിവൽ 2023’ സംഘടിപ്പിക്കുന്നത്. 

ഗുണനിലവാരമുള്ള ഈത്തപ്പഴം ഉൽപാദിപ്പിക്കുന്ന നൂതന മാർഗങ്ങളും ആധുനിക കൃഷിരീതികളും കൃഷിക്കാർക്ക് പരിചയപ്പെടുത്തുന്ന മേളയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ആളുകൾ എത്തുന്നുണ്ട്. ഈന്തപ്പന കൃഷി, പരിചരണം, വിളവെടുപ്പ്‌, ഉൽപന്ന വിപണനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച സംശയ നിവാരണ, ബോധവത്കരണ പരിപാടികളും സെമിനാറുകളും വരുംദിനങ്ങളിൽ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫീസ് ഡയറക്ടർ അബ്ദുൽ അസീസ് അൽ റാജിഹി പറഞ്ഞു. 40,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈത്തപ്പഴ വിളവെടുപ്പ് കാലം ഖസീമിന് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ഈന്തപ്പന കൃഷിയുടെ വ്യാപ്തിയും നഗരിവഴിയുള്ള വിപണനത്തിെൻറയും കയറ്റുമതിയുടെയും സാധ്യതകളും വർധിപ്പിക്കുക എന്നത് മേളയുടെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബുറൈദ, അൽ ആസിയ, ഷമ്മാസിയ, അയ്നുൽ ജുവ, ബുകേരിയ, ഖബ്റ, ബദായ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് തോട്ടങ്ങളിൽ നിന്നായി 45 ഓളം ഇനങ്ങൾ ഈ ഉത്സവ കാലത്ത് നഗരിയിലെത്തും. കൃഷി മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് പ്രവിശ്യയിലുള്ളത്. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉത്പാദനത്തിെൻറ 30 ശതമാനവും ഖസീമിൽ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.

Read Also -  സ്വപ്നസാഫല്യം; നരകയാതനകള്‍ക്കൊടുവില്‍ ഫർഹാന ഉംറ നിർവഹിച്ചു

വിവിധ കമ്മിറ്റികൾ വഴി സൂപ്പർവൈസിങ് മുതൽ കയറ്റുമതി വരെ ഉയർന്ന നിലവാരത്തിൽ നിർവഹിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഫെസ്റ്റിവൽ സി.ഇ.ഒ ഖാലിദ് അൽ നുഖീദാൻ പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ഇടനിലക്കാരും ബുറൈദയിൽ എത്തിത്തുടങ്ങി. വരും ദിനങ്ങളിൽ രാജ്യത്തിന് പുറത്തുനിന്നും ആവശ്യക്കാരെത്തും. പരമ്പരാഗത പലഹാരങ്ങളും ഈത്തപ്പഴം കൊണ്ട് നിർമിക്കുന്ന ഭക്ഷണസാധനങ്ങളും നഗരിയിലെ സ്റ്റാളുകളിൽ നിരക്കും. ഈന്തപ്പനയുമായി ബന്ധപ്പെട്ട കൗരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും, പുരാതന കൃഷിത്തോട്ടങ്ങളുടെ പുനരാവിഷ്കാരം, ഫോട്ടോഗ്രാഫി മത്സരം, ചിത്രപ്രദർശനം, സംഗീത-വിനോദ പരിപാടികൾ തുടങ്ങിയവ ഉത്സവത്തിന് മാറ്റുകൂട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭാര്യയുടെ മരണത്തിന് കാരണം ഞാനാണ്, പക്ഷെ അത് കൊലപാതകമല്ല'; ഓസ്‌ട്രേലിയയിൽ നടന്ന കേസിൽ ഇന്ത്യൻ വംശജൻ കോടതിയിൽ
യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി