77-ാമത് നറുക്കെടുപ്പില്‍ 22 വിജയികള്‍ക്ക് 1,000,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി മഹ്സൂസ്

Published : May 22, 2022, 06:38 PM IST
77-ാമത് നറുക്കെടുപ്പില്‍ 22 വിജയികള്‍ക്ക് 1,000,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി മഹ്സൂസ്

Synopsis

അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 2,000,000 ദിര്‍ഹമായിരിക്കും. ആകെ 1,639,150 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.   

ദുബൈ: യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് 2022 മേയ് 21 ശനിയാഴ്ച നടന്ന 77-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 22 ഭാഗ്യശാലികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 45,454.54  ദിര്‍ഹം വീതമാണ് നേടിയത്. 1, 24, 29, 31, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. 

യുഎഇയില്‍ നിരവധി മില്യനയര്‍മാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, ഈവിങ്‌സ് എല്‍എല്‍സി മാനേജിങ് ഓപ്പറേറ്ററായുള്ള യുഎഇയിലെ പ്രമുഖ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസില്‍ 969 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എല്ലാ ആഴ്ചയിലെയും പോലെ ഈ ആഴ്ചയും റാഫിള്‍ ഡ്രോയിലൂടെ മൂന്ന് ഭാഗ്യശാലികള്‍ 100,000 ദിര്‍ഹം സ്വന്തമാക്കി. 14717899, 14699145, 14658901 എന്നീ ഐഡികളിലൂടെ ജോസ്, അല്‍ഡ്വിന്‍, ഏഞ്ചല  എന്നിവര്‍ യഥാക്രമം വിജയികളായി. 

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 മെയ് 28  ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. അടുത്ത നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 1,000,000 ദിര്‍ഹത്തിന് പകരം 2,000,000 ദിര്‍ഹമാണ്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഈ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. 

മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

'മഹ്സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം; മസ്കറ്റ് ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തൽ ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് ക്ഷണം
17 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഗീവർഗീസ് നാട്ടിലെത്തിയത് പ്രാണന്‍റെ പാതിയായ മകന് വിടചൊല്ലാൻ