'പൂച്ച കൊണ്ടുവന്ന ഭാ​ഗ്യം'; ഇന്ത്യൻ പ്രവാസിക്ക് സ്വന്തമായത് രണ്ടുകോടി ദിർഹം

Published : Aug 02, 2023, 04:22 PM IST
'പൂച്ച കൊണ്ടുവന്ന ഭാ​ഗ്യം'; ഇന്ത്യൻ പ്രവാസിക്ക് സ്വന്തമായത് രണ്ടുകോടി ദിർഹം

Synopsis

139-ാമത് നറുക്കെടുപ്പിൽ മില്യണയർമാരായി രണ്ട് ഇന്ത്യൻ പ്രവാസികൾ. ടോപ് പ്രൈസ് AED 20,000,000 നേടിയത് മുംബൈയിൽ നിന്നുള്ള 47 വയസ്സുകാരൻ.

മഹ്സൂസിന്റെ 139-ാമത് നറുക്കെടുപ്പിൽ മില്യണയർമാരായി രണ്ട് ഇന്ത്യൻ പ്രവാസികൾ. ടോപ് പ്രൈസ് AED 20,000,000 നേടിയത് മുംബൈയിൽ നിന്നുള്ള 47 വയസ്സുകാരൻ സച്ചിനാണ്. ​ഗ്യാരണ്ടീഡ് റാഫ്ൾ പ്രൈസ് AED 1,000,000 സ്വന്തമാക്കിയത് ​ഗൗതം.

മുംബൈയിൽ സ്വകാര്യ കമ്പനിയിൽ CAD ടെക്നിഷ്യനാണ് സച്ചിൻ. 25 വർഷമായി സച്ചിൻ ദുബായ് നിവാസിയാണ്. ശനിയാഴ്ച്ച പുതുതായി ഒരു പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത ഭാ​ഗ്യം സച്ചിനെത്തേടിയെത്തിയത്. പൂച്ചയാണ് ഭാ​ഗ്യം കൊണ്ടുവന്നതെന്നാണ് സച്ചിൻ പറയുന്നത്. ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കും ഒപ്പമാണ് സച്ചിൻ താമസിക്കുന്നത്. മഹ്സൂസ് അക്കൗണ്ട് ഞായറാഴ്ച്ച രാവിലെ പരിശോധിച്ചപ്പോഴാണ് ഭാ​ഗ്യശാലി താനാണെന്ന് തിരിച്ചറിഞ്ഞതെന്ന് സച്ചിൻ പറയുന്നു.

"ഞാൻ എല്ലാ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുക്കും, ഒരു ദിവസം വിജയിക്കും എന്ന പ്രതീക്ഷയോടെ. എന്റെ ജീവിതം മാറ്റിമറിച്ച വിജയമാണിത്. എനിക്കറിയില്ല, പുതുതായി വാങ്ങിയ പൂച്ചക്കുട്ടി ഈ വിജയത്തിൽ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോയെന്ന് പക്ഷേ, അത് വിജയം കൊണ്ടുവന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്." സച്ചിൻ പറയുന്നു.

​ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനം നേടിയ ​ഗൗതം ഇ-മെയിൽ നോട്ടിഫിക്കേഷനിലൂടെയാണ് സ്വന്തം വിജയം അറിഞ്ഞത്. യു.എ.ഇയിൽ പ്രൊജക്റ്റ് എൻജിനീയറായി ജോലിനോക്കുന്ന 27 വയസ്സുകാരൻ ഒരുവർഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട്. പുതിയ ഒരു വീട് നാട്ടിൽ പണിയാനായി തുക ഉപയോ​ഗിക്കുമെന്നാണ് ​ഗൗതം പറയുന്നത്.

"മഹ്സൂസിന്റെ പുതിയ രണ്ട് വിജയികൾ ഇന്ത്യയിൽ നിന്നാണെന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മഹ്സൂസിൽ പങ്കെടുക്കുന്നവരിൽ വലിയ ശതമാനം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 105,000 പേർക്ക് മഹ്സൂസിലൂടെ AED 164,000,000 സമ്മാനമായി നൽകാൻ കഴിഞ്ഞു. മഹ്സൂസിന്റെ പ്രചാരം ഇന്ത്യൻ പ്രവാസികൾക്ക് ഇടയിൽ വർധിക്കുകയാണ്. സച്ചിനും ​ഗൗതവും വിജയിച്ചതോടെ 20 ഇന്ത്യൻ മില്യണയർമാർ എന്ന മാന്ത്രിക അക്കത്തിലും മഹ്സൂസ് എത്തി." മഹ്സൂസ് മാനേജിങ് ഓപ്പറേറ്റർ ഈവിങ്സിലെ കമ്മ്യൂണിക്കേഷൻ ആൻഡ് സി.എസ്.ആർ മേധാവി സൂസൻ കാസി പറഞ്ഞു.

വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ശനിയാഴ്ച്ചയിലെ ആഴ്ച്ച നറുക്കെടുപ്പിലും ​ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് ഉയർന്ന സമ്മാനമായ AED 20,000,000 അല്ലെങ്കിൽ വീക്കിലി ഡ്രോയിലൂടെ AED 1,000,000 നേടാം. ​ഗ്യാരണ്ടീഡ് മില്യണയറുമാകാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം