
യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്‍റെ 154-ാമത് നറുക്കെടുപ്പിലൂടെ ജീവിതം മാറിയതിന്‍റെ സന്തോഷത്തില്‍ മലയാളി. മലയാളി യുവാവിന് 45 കോടിയിലേറെ രൂപ (2 കോടി ദിർഹം) സമ്മാനം ആണ് ലഭിച്ചത്. ഫുജൈറയിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ കൺട്രോൾ റൂം ഓപറേറ്ററായ ശ്രീജുവാണ് (39) ആണ് മഹ്സൂസിന്റെ 64-ാമത്തെ കോടീശ്വരനായത്.
കഴിഞ്ഞ 11 വർഷമായി യുഎഇയിലെ ഫുജൈറയിലാണ് ശ്രീജു താമസിക്കുന്നത്. മഹ്സൂസിന്റെ സമ്മാനം അടിച്ചത് അറിഞ്ഞപ്പോള്‍ ഞെട്ടി പോയെന്ന് ശ്രീജു പറഞ്ഞു. ചെറിയൊരു സമ്മാനമല്ല, കോടികളാണ് ലഭിച്ചത് എന്നറിഞ്ഞപ്പോള്‍ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായി പോയി. ശനിയാഴ്ച വൈകിട്ട് ജോലിയിലിരിക്കെയാണ് ഈ വാര്‍ത്ത അറിഞ്ഞത്. പിന്നീട് കാറിലിരുന്നാണ് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചത്. സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥയായി പോയി. വിജയി താൻ തന്നെയാണെന്ന് അറിയിക്കാനുള്ള മഹ്സൂസിന്‍റെ വിളി വരുന്നത് വരെ കാത്തിരുന്നു.
ഒരു മാസം രണ്ട് എന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വർഷമായി മഹ്സൂസില്‍ പങ്കെടുക്കുന്നയാളാണ് ശ്രീജു. വിജയിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ഇക്കാലമെല്ലാം ശ്രീജുവിനെ മുന്നോട്ട് നയിച്ചത്. ഒരു മാസം പോലും പങ്കെടുക്കാതെ മാറി നിന്നിട്ടില്ല. പക്ഷേ, ഈ പ്രാവശ്യം വിജയി ആകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രീജു കുട്ടിച്ചേര്‍ത്തു. ആറ് വയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ശ്രീജു. സമ്മാനത്തുക എങ്ങനെയെല്ലാം ചെലവഴിക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍, കടങ്ങള്‍ ഒന്നും ഇല്ലാതെ നാട്ടില്‍ ഒരു വീട് വേണമെന്ന സ്വപ്നം സാധ്യമാക്കണമെന്നും ശ്രീജു പറഞ്ഞു. ശ്രമങ്ങള്‍ എപ്പോഴും തുടരണം. തന്നെ പോലെ വിജയിക്കുന്ന ഒരു ദിവസം വരും. ഭാഗ്യം വന്നെങ്കിലും യുഎഇയിൽ ജോലി തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
35 ദിര്‍ഹം മാത്രം മുടക്കി മഹ്‌സൂസ് സാറ്റര്‍ഡേ മില്യന്‍സ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവക്ക് 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 150,000, ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനം, 150,000 ദിര്‍ഹത്തിന്‍റെ മൂന്നാം സമ്മാനം, നാലാം സമ്മാനമായി 35 ദിര്‍ഹത്തിന്‍റെ സൗജന്യ മഹ്സൂസ് ടിക്കറ്റ്, അഞ്ചാം സമ്മാനമായി അഞ്ച് ദിര്‍ഹം എന്നിവ നല്‍കുന്ന ഗ്രാന്റ് ഡ്രോ, എല്ലാ ആഴ്ചയിലും മൂന്നു പേര്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന ട്രിപ്പിള്‍ 100 പ്രതിവാര റാഫിള്‍ ഡ്രോ എന്നിവ ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ലോകമെമ്പാടുമുള്ള വ്യക്തികൾക്ക് സന്തോഷവും സ്വപ്നങ്ങളും പ്രതീക്ഷയും നൽകുന്നത് മഹ്സൂസ് തുടരുകയാണ്. ഓരോ പ്രതിവാര നറുക്കെടുപ്പിലൂടെയും ജീവിതത്തെ മാറ്റിമറിക്കാനും അഭിലാഷങ്ങൾ നിറവേറ്റാനും ശ്രമിച്ച് കൊണ്ടുമിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ