
ദുബൈ: പുതിയ സമ്മാനഘടനയിലൂടെ കൂടുതല്‍ പേര്‍ക്ക് വിജയികളാകാന്‍ അവസരമൊരുക്കുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്‍റെ 154-ാമത് നറുക്കെടുപ്പില്‍ പുതിയ മള്‍ട്ടി മില്യനയറെ തെരഞ്ഞെടുത്തു. ഭാഗ്യശാലിക്ക് 20,000,000 ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനമാണ് ലഭിച്ചത്.
ഉദാരമായ സമ്മാനങ്ങള്‍ നല്‍കുന്നതില്‍ മുന്‍നിരയിലുള്ള മഹ്സൂസ് സാറ്റര്‍ഡേ മില്യന്‍സ് നറുക്കെടുപ്പിലൂടെ പ്രശസ്തി ഉയര്‍ത്തിയിരിക്കുകയാണ്. ഈ ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ 133,048 വിജയികള്‍ 22,045,270 ദിര്‍ഹത്തിന്‍റെ സമ്മാനങ്ങള്‍ സ്വന്തമാക്കി.
മഹ്സൂസിന്‍റെ സാറ്റര്‍ഡേ മില്യന്‍സ് പുതിയ സമ്മാനഘടനയിലൂടെ മൂന്ന് ഭാഗ്യശാലികള്‍ ട്രിപ്പിള്‍ 100 റാഫിള്‍ സമ്മാനമായ 300,000 ദിര്‍ഹം സ്വന്തമാക്കി. 153-ാമത് നറുക്കെടുപ്പില്‍ 40302200, 40284845, 440352079 എന്നീ ഐഡികളിലൂടെ മൂന്ന് ഭാഗ്യശാലികള്‍ 100,000 ദിര്‍ഹം വീതം നേടി.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മഹ്സൂസിന്‍റെ പുതിയ മള്‍ട്ടി മില്യനയറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. 35 ദിര്‍ഹം മാത്രം മുടക്കി മഹ്‌സൂസ് സാറ്റര്‍ഡേ മില്യന്‍സ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവക്ക് 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 150,000, ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനം, 150,000 ദിര്‍ഹത്തിന്‍റെ മൂന്നാം സമ്മാനം, നാലാം സമ്മാനമായി 35 ദിര്‍ഹത്തിന്‍റെ സൗജന്യ മഹ്സൂസ് ടിക്കറ്റ്, അഞ്ചാം സമ്മാനമായി അഞ്ച് ദിര്‍ഹം എന്നിവ നല്‍കുന്ന ഗ്രാന്റ് ഡ്രോ, എല്ലാ ആഴ്ചയിലും മൂന്നു പേര്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്‍കുന്ന ട്രിപ്പിള്‍ 100 പ്രതിവാര റാഫിള്‍ ഡ്രോ എന്നിവ ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, യുഎഇയിലെ പ്രിയപ്പെട്ട നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‌സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ