സ്വന്തമായൊരു വീടെന്ന സ്വപ്‍നം ഇനി അകലെയല്ല; ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് തുണയായത് മഹ്‍സൂസ്

Published : Mar 25, 2022, 05:55 PM IST
സ്വന്തമായൊരു വീടെന്ന സ്വപ്‍നം ഇനി അകലെയല്ല; ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് തുണയായത് മഹ്‍സൂസ്

Synopsis

വിജയികള്‍ സ്വന്തം നാട്ടില്‍ വീട് വെയ്ക്കാനും കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനും വേണ്ടി സമ്മാനത്തുക ഉപയോഗിക്കും.   

ദുബൈ: 69-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയ മൂന്ന് പ്രവാസികള്‍ക്ക്, സ്വന്തമായി ഒരു വീടെന്ന ഏറ്റവും വലിയ സ്വപ്‌നം ഇനി ഏറെ അകലെയല്ല.

നാട്ടില്‍ വീട് വെയ്ക്കാന്‍ കുടുംബത്തെ സഹായിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ഷാര്‍ജയില്‍ ബൈക് മെസഞ്ചറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ ഹമീദ്. നറുക്കെടുപ്പില്‍ വിജയിച്ചുവെന്ന് ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോള്‍ സ്തംഭിച്ചുപോയെന്ന് ഈ  26കാരന്‍ പറയുന്നു. സുഹൃത്ത് പറഞ്ഞത് വിശ്വസിക്കാനായില്ല. ഒടുവില്‍ യുട്യൂബില്‍ പരതി ഷോയുടെ ദൃശ്യങ്ങളില്‍ പേര് കണ്ടപ്പോഴാണ് വിശ്വാസമായത്. എന്നാല്‍ വിജയിയായ വിവരം ഉള്‍ക്കൊള്ളാന്‍ സാധിച്ചത് അടുത്ത ദിവസം മഹ്‌സൂസില്‍ നിന്നുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ മാത്രമായിരുന്നു  - ജീവിതം മാറിമറിഞ്ഞ നിമിഷങ്ങള്‍ ഹമീദ് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.

സമ്മാനത്തുക നാട്ടില്‍ വീട് നിര്‍മിക്കാനായി ചെലവഴിക്കാനാണ് മറ്റൊരു വിജയിയായ ഫിലിപ്പൈന്‍സ് സ്വദേശി ആര്‍ചിയുടെയും തീരുമാനം. വീട് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്ന കൃത്യസമയത്തു തന്നെയാണ് സമ്മാനത്തുകയും കൈവന്നത്. 80 ശതമാനം തുകയും വീട് നവീകരണത്തിന് തന്നെ ചെലവഴിക്കും.

ബാക്കി വരുന്ന തുക തന്റെ രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി മാറ്റി വെയ്ക്കുമെന്നും മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഈ 41കാരന്‍ പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അടുത്തിടെ നാട്ടില്‍ പോകുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് അദ്ദേഹം. നാല് വര്‍ഷം മുമ്പാണ് ദുബൈയിലെത്തിയത്. അടുത്തമാസം ആദ്യമായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം നല്ലൊരു അവധിക്കാലം ചെലവിടാനും ഇനി സാധിക്കും. വിസ്മയകരമായ ഈ സമ്മാനത്തിന് മഹ്‌സൂസിന് നന്ദി.

സ്ഥിരതയാണ് ഭാഗ്യത്തിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും പ്രധാനമെന്നും മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 'ഞാന്‍ എല്ലാ ആഴ്ചയും നറുക്കെടുപ്പില്‍ പങ്കെടുക്കുമായിരുന്നു. എന്റെ ജീവിതം മാറിമറിയാനുള്ള ഒരേയൊരു വഴി ഇതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്റെയോ കുടുംബത്തിേെന്റാ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്ക് ലഭിക്കുന്ന ശമ്പളം പര്യാപ്തവുമല്ല.

സമ്മാന വിവരം അറിഞ്ഞതിന്റെ സന്തോഷത്തിലാണ് 100,000 ദിര്‍ഹം നേടിയ മറ്റൊരു പ്രവാസി ഇന്ത്യക്കാരന്‍ സെയ്ദ്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ വീട് നവീകരിക്കാനും കുടുംബത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനും തന്നെയാവും അത് ഉപയോഗിക്കുകയെന്ന് ആശുപത്രിയില്‍ ക്ലിനിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന 37കാരനായ സെയ്ദ് പറയുന്നു.

അതേസമയം മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കുമെന്നും മറ്റുള്ളവരെക്കൂടി  പങ്കെടുക്കാന്‍ പ്രേരിപ്പിക്കുമെന്നുമുള്ള കാര്യത്തില്‍ അദ്ദേഹത്തിന് സംശയമൊന്നുമില്ല. 'എല്ലാവരും ഭാഗ്യവാന്മാരാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഭാഗ്യം തെളിയുന്ന കൃത്യ സമയം മാത്രമാണ് അറിയേണ്ടത്. അതുകൊണ്ടുതന്നെ എല്ലാവരോടും നറുക്കെടുപ്പില്‍ പങ്കെടുക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ തുകയാണ് 35 ദിര്‍ഹം, അത് നിങ്ങള്‍ക്ക് മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ ഭാഗ്യം കൊണ്ടുവരും. നറുക്കെടുപ്പില്‍ പങ്കെടുത്തുകൊണ്ടേയിരിക്കുക. താന്‍ ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുമെന്നും ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം സ്വന്തമാക്കുമെന്നും സെയ്ദ് പറയുന്നു.

മഹ്‌സൂസിന്റെ 69-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 35 ഭാഗ്യവാന്മാരാണ് 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ക്ക് ഓരോരുത്തരും 28,571 ദിര്‍ഹം വീതം ലഭിച്ചു.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം 2022 മാര്‍ച്ച് 26 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുകയാണ്.  www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി