മഹ്‌സൂസ് റാഫിൾ ഡ്രോയിലൂടെ AED 100,000 സമ്മാനം സ്വന്തമാക്കി മൂന്ന് ഭാഗ്യശാലികൾ

Published : Oct 05, 2023, 07:48 PM ISTUpdated : Oct 05, 2023, 07:58 PM IST
മഹ്‌സൂസ് റാഫിൾ ഡ്രോയിലൂടെ AED 100,000 സമ്മാനം സ്വന്തമാക്കി മൂന്ന് ഭാഗ്യശാലികൾ

Synopsis

ഇന്ത്യയിൽ നിന്നും അഫ്‌ഗാനിൽ നിന്നും ഈജിപ്തിൽ നിന്നും ട്രിപ്പിൾ 100 റാഫിൾ ഡ്രോ വിജയികളായവർക്ക് ഓരോരുത്തർക്കും AED 100,000 സമ്മാനമായി ലഭിച്ചു

ശനിയാഴ്ച നടന്ന ലൈവ് ഡ്രോയിൽ AED 1,727,850 സമ്മാനമായി നൽകി മഹ്‌സൂസ്. ഇതിൽ ഇന്ത്യയിൽ നിന്നും അഫ്‌ഗാനിൽ നിന്നും ഈജിപ്തിൽ നിന്നും ട്രിപ്പിൾ 100 റാഫിൾ ഡ്രോ വിജയികളായവർക്ക് ഓരോരുത്തർക്കും AED 100,000 സമ്മാനമായി ലഭിച്ചു. മൊത്തം 116,022 പേരാണ് അഞ്ച് കാറ്റഗറിയിലായി 149 ആമത് ലൈവ് ഡ്രോയിൽ ഈ ആഴ്ച വിജയികളായത്. 

ഇത്തവണ വിജയിയായ ഇന്ത്യക്കാരൻ ഉഷ ഷാർജയിൽ പ്രൈവറ്റ് റിട്ടയിൽ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വര്ഷങ്ങളായി മഹ്‌സൂസ് ഡ്രോയിൽ പങ്കെടുക്കുന്ന ഇദ്ദേഹം വീക്കിലി ഡ്രോയിൽ വിജയി ആകാത്തതിനാൽ വൈകിയാണ് റാഫിൾ ഡ്രോ നോക്കിയത്. വർഷങ്ങളായി വീട്ടിൽ നിന്ന് മാറി നിൽക്കുന്ന 42 വയസുള്ള ഉഷ 10 വയസ്സുള്ള മകനെയും വീട്ടുകാരെയും ഇനി ഷാർജയിലേക്ക് കൊണ്ടുവരാം എന്ന സന്തോഷത്തിലാണ്. 

ഈജിപ്റ്റുകാരനായ മുഹമ്മദ് ഒരു വർഷം മുൻപാണ് മഹ്‌സൂസിൽ പങ്കെടുക്കാൻ ആരംഭിച്ചത്. മുടങ്ങാതെ ഡ്രോയിൽ പങ്കെടുക്കുന്ന മുഹമ്മദിന് പിറന്നാൾ മധുരം കൂടിയാണ് ഇത്തവണത്തെ വിജയം. ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഈജിപ്തിൽ താമസിക്കുന്ന ഇദ്ദേഹം സമ്മാനത്തുക കൊണ്ട് വീടുപണി പൂർത്തിയാക്കാനും ബാധ്യതകൾ തീർക്കാനുമാണ് ആലോചിക്കുന്നത്. 

26 വയസ്സുള്ള അഫ്ഘാൻകാരനായ മുഹമ്മദ് റസൂൽ യുഎഇയിൽ അൽ-അയിനിലാണ് താമസം. സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന മുഹമ്മദ് ഒരുമാസം മുൻപ് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് മഹ്‌സൂസിൽ പങ്കെടുത്ത് തുടങ്ങിയത്. രണ്ടു ചെറിയ രണ്ടു കുട്ടികളുടെ അച്ഛനായ മുഹമ്മദ് സമ്മാന തുക കൊണ്ട് തൻറെ സ്വപ്ന വാഹനമായ ലെക്സസ് വാങ്ങണം എന്നാണ് ആഗ്രഹിക്കുന്നത്. 

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ മഹ്‌സൂസ് വഹിക്കുന്ന പങ്കിന് ഏറ്റവും മികച്ച ഉദാഹരണമാണ് വിജയികളുടെ ഈ കഥകൾ. അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, യുഎഇയിലെ പ്രിയപ്പെട്ട നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‌സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി
മൂന്ന് വർഷങ്ങൾക്ക് ശേഷം കോർണിഷിൽ ദേശീയ ദിന പരേഡ് തിരിച്ചെത്തുന്നു