മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ്: ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

Published : Oct 19, 2023, 01:40 PM IST
മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ്: ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

Synopsis

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം

മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് 150-ാം പതിപ്പിൽ വിജയികളായി മൂന്നു പേര്‍. ഒക്ടോബര്‍ 14-ന് നടന്ന നറുക്കെടുപ്പിലാണ് ഒരു ഇന്ത്യൻ പ്രവാസി ഉൾപ്പെടെ മൂന്നു പേര്‍ സമ്മാനങ്ങള്‍ നേടിയത്.

മലേഷ്യൻ പൗരനായ 28 വയസ്സുകാരൻ മുഹമ്മദ് ആണ് ആദ്യ വിജയി. ഒരു സുഹൃത്തിലൂടെയാണ് മഹ്സൂസിനെക്കുറിച്ച് മുഹമ്മദ് അറിഞ്ഞത്. മഹ്സൂസ് അക്കൗണ്ടും സോഷ്യൽ മീഡിയയും വഴിയാണ് വിജയിയായ വിവരം മുഹമ്മദ് അറിഞ്ഞത്. വീട് നന്നാക്കാനും കുടുംബത്തിനുമായി പണം ചെലവാക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. ഒരു വയസ്സുകാരൻ മകന്‍റെ ഭാവിക്കായും പണം മാറ്റിവെക്കും.

രണ്ടാമത്തെ വിജയി 34 വയസ്സുകാരനായ ബംഗ്ലാദേശി പൗരൻ ബായെജിദ് ആണ്. സൗദിയിലാണ് താമസം. ടെലിവിഷൻ വാര്‍ത്തയിലൂടെയാണ് മഹ്സൂസിലേക്ക് താൻ ആദ്യം ആകൃഷ്ടനായതെന്ന് ബായെജിദ് പറയുന്നു. ലൈവ് ഷോയിൽ തന്നെ താന്‍ എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നാട്ടിൽ പുതുതായി ബിസിനസ് തുടങ്ങാനാണ് ബായെജിദ് ആഗ്രഹിക്കുന്നത്.

സൗദിയിൽ ജീവിക്കുന്ന ഷഫീക് ആണ് മൂന്നാമത്തെ വിജയി. മലയാളിയാണ് അദ്ദേഹം. മൂന്ന് മക്കളുടെ പിതാവായ ഷഫീക്, 26 വര്‍ഷമായി സൗദിയിൽ തന്നെ ജോലിനോക്കുകയാണ്. ശനിയാഴ്ച്ച ടിക്കറ്റ് എടുക്കാനുള്ള കട്ട് ഓഫ് ടൈമിന് തൊട്ടുമുൻപാണ് അദ്ദേഹം മഹ്സൂസ് വാട്ടര്‍ബോട്ടിൽ വാങ്ങിയത്. മഹ്സൂസിൽ നിന്നും കോള്‍ വരുന്നത് വരെ തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് ഷഫീക് അറിഞ്ഞിരുന്നില്ല.

വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും പന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് 20,000,000 ദിര്‍ഹം ടോപ് പ്രൈസ് നേടാം. രണ്ടാം സമ്മാനം 150,000, മൂന്നാം സമ്മാനം 150,000, നാലാം സമ്മാനം 35 ദിര്‍ഹം മൂല്യമുള്ള മഹ്സൂസ് ഗെയിം, അഞ്ചാം സമ്മാനം അഞ്ച് ദിര്‍ഹം. കൂടാതെ ആഴ്ച്ചതോറുമുള്ള ട്രിപ്പിൾ 100 ഡ്രോയിലൂടെ മൂന്നു പേര്‍ക്ക് AED 100,000 വീതം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില
35 വർഷം നീണ്ട പ്രവാസ ജീവിതം, ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ മരിച്ചു