ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയ്ക്ക് തുടക്കം കുറിച്ച് മഹ്‌സൂസ്

Published : Nov 19, 2022, 03:15 PM ISTUpdated : Nov 19, 2022, 03:27 PM IST
ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയ്ക്ക് തുടക്കം കുറിച്ച് മഹ്‌സൂസ്

Synopsis

10 മില്യന്‍ ദിര്‍ഹം സ്വന്തമാക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ഇഷ്ടമുള്ള ആറെണ്ണം തെരഞ്ഞെടുക്കുകയാണ് ഉപഭോക്താക്കള്‍ ചെയ്യണ്ടേത്.   

ദുബൈ: മഹ്‌സൂസിന്റെ  ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ നറുക്കെടുപ്പിന് തുടക്കമായി. രണ്ട് വര്‍ഷക്കാലം കൊണ്ട് 30 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സിയാണ് തത്സമയ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. 

എന്നാല്‍ 10 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനത്തിന് ഈ ആഴ്ച ആരും അര്‍ഹരായില്ല. മികച്ച വിജയസാധ്യതകളാണ് പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയിലൂടെ ഉറപ്പു നല്‍കുന്നത്. 10,000,000 ദിര്‍ഹത്തിന്റെ സമ്മാനം നല്‍കുന്ന ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് 39 സംഖ്യകളില്‍ നിന്ന് ഇഷ്ടമുള്ള ആറെണ്ണം തെരഞ്ഞെടുക്കുകയാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്.

മഹ്‌സൂസ് സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയുടെ അവതാരകയായ ഐശ്വര്യ അജിത്ത് തന്നെയാണ് ഫന്റാസ്റ്റിക് ഫ്രൈഡേ ഡ്രോയുടെ ഉദ്ഘാടന നറുക്കെടുപ്പ് അവതരിപ്പിച്ചത്. നവംബര്‍ 18ന് യുഎഇ സമയം രാത്രി എട്ടു മണിക്കാണ് മഹ്‌സൂസിന്റെ @MyMahzooz ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്തത്. 

'പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ ഉപഭോക്താക്കളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'- ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു. 'യുഎഇയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും പ്രാദേശിക സമൂഹത്തെ സഹായിക്കുന്നതും തുടരുന്നതിലൂടെ, ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ വിവിധ സമ്മാനങ്ങള്‍ നല്‍കി കൊണ്ട് ആളുകളുടെ ജീവിതങ്ങളില്‍ നല്ല മാറ്റങ്ങള്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹ്‌സൂസില്‍ പങ്കെടുക്കുന്നതിനായി www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്. ഇതിലൂടെ അവര്‍ക്ക് വിവിധ നറുക്കെടുപ്പുകളിലേക്കുള്ള എന്‍ട്രിയാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവ സമ്മാനമായി നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള  അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 100,000 ദിര്‍ഹം വീതം മൂന്നു പേര്‍ക്ക് ഉറപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോയിലേക്കും ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ആയി എന്‍ട്രി ലഭിക്കുന്നു. എല്ലാ ആഴ്ചയിലും 10,000,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നല്ലൊരു ജീവിതം ഉറപ്പാക്കി കൊണ്ട് ആളുകളുടെ വിധിയില്‍ മാറ്റം വരുത്തുന്നത് തുടരുകയാണ് മഹ്‌സൂസ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്
റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും