റമദാനില്‍ നിസാന്‍ പട്രോള്‍ കാര്‍ സമ്മാനമായി നല്‍കാനൊരുങ്ങി മഹ്‍സൂസ്

Published : Apr 03, 2022, 10:47 AM ISTUpdated : Apr 03, 2022, 10:50 AM IST
 റമദാനില്‍ നിസാന്‍ പട്രോള്‍ കാര്‍ സമ്മാനമായി നല്‍കാനൊരുങ്ങി മഹ്‍സൂസ്

Synopsis

ഈ റമദാനില്‍ നടക്കാനിരിക്കുന്ന മെഗാ റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ക്ക് 2022 മോഡല്‍ നിസാന്‍ പട്രോള്‍ പ്ലാറ്റിനം കാര്‍ സ്വന്തമാക്കാന്‍ അവസരം. ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 30ന് ആയിരിക്കും ഈ പ്രത്യേക നറുക്കെടുപ്പ് നടക്കുക. പങ്കെടുക്കുന്നവര്‍‌ക്ക് പ്രതിവാര ഗ്രാന്റ് ഡ്രോയില്‍ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹവും പ്രതിവാര  റാഫിള്‍ ഡ്രോയില്‍ മൂന്ന് പേര്‍ക്ക് 100,000 ദിര്‍ഹം വീതവും സ്വന്തമാക്കാനും അവസരമുണ്ടാകും.

ദുബൈ: പുണ്യമാസമായ റമദാനോടനുബന്ധിച്ച് മഹ്‍സൂസിന്റെ പ്രതിവാര തത്സമയ നറുക്കെടുപ്പിനൊപ്പം പ്രത്യേക മെഗാ റാഫിള്‍ ഡ്രോ കൂടി സംഘടിപ്പിക്കുമെന്ന് മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍.എല്‍.സി അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യവാന് 5.6 ലിറ്റര്‍ എഞ്ചിനോടു കൂടിയ ഏറ്റവും പുതിയ നിസാന്‍ പട്രോള്‍ പ്ലാറ്റിനം വി8 മോഡല്‍ കാര്‍ സമ്മാനമായി നല്‍കും.

ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 30ന് ആയിരിക്കും ഈ പ്രത്യേക നറുക്കെടുപ്പ് നടത്തുക. മഹ്‍സൂസിന്റെ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനായി www.mahzooz.ae എന്ന വെബ്‍സൈറ്റിലൂടെ ഈ മാസത്തില്‍ എപ്പോഴെങ്കിലും ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നവര്‍ റമദാന്‍ മെഗാ റാഫിള്‍ ഡ്രോയിലും പങ്കാളികളാവും.

'പങ്കുവെയ്‍ക്കലിന്റെ സന്ദേശമാണ് പുണ്യമാസമായ റമദാന്‍ നല്‍കുന്നത്. ഈ പാരമ്പര്യം ഏറ്റവും സമൃദ്ധമായി നിലനിര്‍ത്തുകയാണ് മഹ്‍സൂസ്. 35 ദിര്‍ഹത്തിന് പ്രതിവാര ഗ്രാന്റ് ഡ്രോയ്‍ക്ക് പുറമെ വലിയ സമ്മാനങ്ങള്‍ കൂടി സ്വന്തമാക്കാനുള്ള അവസരമാണ് ഇതിനായി മഹ്‍സൂസ് ഒരുക്കുന്നത്. റമദാന്‍ മെഗാ റാഫിള്‍ ഡ്രോ എന്ന പേരില്‍ മൂന്നാമതൊരു നറുക്കെടുപ്പ് കൂടി കൊണ്ടുവരുന്നതിലൂടെ പങ്കുവെയ്‍ക്കലിന്റെ പാരമ്പര്യം ഉദ്ഘോഷിക്കുന്നതിന് പുറമെ യുഎഇ നിവാസികള്‍ക്ക് കാറുകളോടുള്ള ഭ്രമം കൂടി ആഘോഷിക്കുകയാണിവിടെ.'

'ഐതിഹാസിക വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന പട്രോളിന്റെ ഏറെ സവിശേഷതകള്‍ നിറഞ്ഞ ഏഴുപതാം വാര്‍ഷിക എഡിഷന്‍ സമ്മാനമായി നല്‍കുന്നതിന് നിസാന്‍ പോലുള്ള ഒരു പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുമായി സഹകരിക്കാന്‍ സാധിക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ ആഗ്രഹവും അവരുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മഹ്‍സൂസിന്റെ പ്രതിബദ്ധതയും ഒരുപോലെ പ്രകടമാക്കുന്നതാണിതെന്നും ഈവിങ്സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്കും റമദാന്‍ മെഗാ റാഫിള്‍ ഡ്രോയിലേക്കും കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ