
തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി മഹ്സൂസ്. സന്നദ്ധപ്രവര്‍ത്തനങ്ങളിൽ സ്ഥിരമായ സാന്നിധ്യമാണ് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നറുക്കെടുപ്പ് സംഘാടകരായ മഹ്സൂസ്.
യു.എ.ഇയിലെ സിറിയ എംബസിയും തുര്‍ക്കിയിലെ സര്‍ക്കാര്‍ വകുപ്പുകളോടും ചേര്‍ന്ന് സാമ്പത്തിക സഹായവും ജോലിക്കാരിൽ നിന്നുള്ള സംഭാവനകളും മഹ്സൂസ് നൽകും..
ഭൂകമ്പത്തെത്തുടര്‍ന്ന് വീടുകള്‍ തകര്‍ന്നു, സ്കൂളുകള്‍ നിലംപൊത്തി, ആശയവിനിമയ മാര്‍ഗങ്ങള്‍ തകരാറിലായി. തുര്‍ക്കിയിലേക്ക് സംഭാവനകളും സിറിയയിലേക്ക് സാമ്പത്തിക സഹായവും നൽകുന്നതു വഴി ദുരന്തത്തിൽപ്പെട്ടവര്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അടിയന്തരമായ ആവശ്യങ്ങള്‍ നിറവേറാൻ ഇത് സഹായിക്കും - മഹ്സൂസ് മാനേജിങ് ഓപ്പറേറ്ററും ഈവിങ്സ് സി.ഇ.ഒയുമായ ഫരീദ് സാംജി പറഞ്ഞു.
മുൻപും സമാനമായ പ്രവര്‍ത്തനങ്ങള്‍ മഹ്സൂസ് നടത്തിയിട്ടുണ്ട്. 2022-ൽ പാകിസ്ഥാനിൽ വെള്ളപ്പൊക്കബാധിതരെ സഹായിക്കാന്‍ എമിറേറ്റ്സ് റെഡ് ക്രെസന്‍റുമായി മഹ്സൂസ് സഹകരിച്ചു. ബെയ്റൂട്ട് സ്ഥോടനത്തിന്‍റെ ഇരകള്‍ക്കും മഹ്സൂസ് സഹായം നൽകി.
ഓരോ ആഴ്ച്ചയിലും നടക്കുന്ന നറുക്കെടുപ്പുകളിലൂടെ മാത്രമല്ല സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും മഹ്സൂസ് ജീവിതങ്ങളെ മാറ്റിമറിക്കുകയാണ്. ഔദ്യോഗിക എൻ.ജി.ഒകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയിലൂടെ മാത്രമാണ് മഹ്സൂസ് സഹായങ്ങള്‍ നൽകുന്നത്. ഏകദേശം 8,000-ത്തോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും മഹ്സൂസിലൂടെ സഹായം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ