
മഹ്സൂസ് സൂപ്പര്‍ സാറ്റര്‍ഡേയുടെ 118-ാമത് നറുക്കെടുപ്പിൽ വിജയികളായി രണ്ടുപേര്‍. ഫിലിപ്പീൻസിൽ നിന്നുള്ള സാമുവെൽ, ലബനീസ് സ്വദേശിയായ ആൽബെര്‍ട്ട് എന്നിവരാണ് ഗ്യാരണ്ടീഡ് റാഫ്‍ൾ നറുക്കെടുപ്പിൽ സമ്മാനം നേടിയത്.
ദുബായിലെ ഒരു സീഫുഡ് റസ്റ്റോറന്‍റിൽ എഫ് ആൻഡ് ബി മാനേജറായ സാമുവെൽ പ്രവാസിയായിട്ട് അധികം വര്‍ഷങ്ങളായിട്ടില്ല. ഒരു ബന്ധു വഴിയാണ് മഹ്സൂസിനെക്കുറിച്ച് 25 വയസ്സുകാരനായ സാമുവെൽ അറിഞ്ഞത്. ഒരു മഹ്സൂസ് നറുക്കെടുപ്പിൽ തന്‍റെ ബന്ധുവിന് 100,000 ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നുവെന്ന് സാമുവെൽ പറയുന്നു.
സ്ഥിരമായി എല്ലാ ആഴ്ച്ചയും മഹ്സൂസ് കളിക്കുന്ന സാമുവെൽ തനിക്ക് ലഭിച്ച പ്രൈസ് മണിയിൽ നിന്നും കുറച്ച് ജീവകാരുണ്യപ്രവൃത്തികള്‍ക്കായി മാറ്റിവെക്കുമെന്നാണ് പറയുന്നത്. ഇതോടൊപ്പം നാട്ടിലുള്ള ബിസിനസ് വളര്‍ത്താനും ഭാവിയിലേക്കായി മാറ്റിവെക്കാനും പണം ഉപയോഗിക്കും. നാട്ടിലും പല നറുക്കെടുപ്പുകളിൽ സാമുവെൽ വിജയിച്ചിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ മഹ്സൂസിന്‍റെ വിജയിച്ച നമ്പറുകള്‍ പഠിക്കാനും സാമുവെൽ ശ്രമിക്കുന്നു. ഒരു ദിവസം ഗ്രാൻഡ് പ്രൈസ് നേടുമെന്നും മില്യണയര്‍ ആകുമെന്നും സാമുവെൽ കരുതുന്നു.
ആൽബെര്‍ട്ട് പത്ത് വര്‍ഷമായി യു.എ.ഇയിൽ സ്ഥിരതാമസക്കാരനാണ്. 48 വയസ്സുകാരനായ അദ്ദേഹം രണ്ടു കുട്ടികളുടെ പിതാവുമാണ്. കഴിഞ്ഞ ആഴ്ച്ച പതിവുപോലെ ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. നറുക്കെടുപ്പിൽ 100,000 ദിര്‍ഹമാണ് കാര്‍ സെയിൽസ്‍മാന്‍ ആയ ആൽബെര്‍ട്ടിന് ലഭിച്ചത്. ഇതിന് മുൻപ് നാല് തവണ മാത്രമേ അദ്ദേഹം മഹ്സൂസിൽ പങ്കെടുത്തിട്ടുള്ളൂ. ജീവകാരുണ്യത്തിനായി പണം ചെലവഴിക്കുമെന്നാണ് ആൽബെര്‍ട്ടും പറയുന്നത്.
കഴിഞ്ഞ സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 22 വിജയികള്‍ രണ്ടാം സ്ഥാനം നേടി. അഞ്ചിൽ നാല് നമ്പറുകള്‍ ഒരുപോലെയാക്കിയ ഇവര്‍ 45,454 ദിര്‍ഹം വീതം നേടി. 136 പേര്‍ മൂന്ന് അക്കങ്ങള്‍ പ്രവചിച്ച് 350 ദിര്‍ഹം വീതം നേടി.
മഹ്സൂസ് ഗ്യാരണ്ടീഡ് മില്യണയര്‍ എന്നത് എല്ലാ ശനിയാഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പാണ്. മാര്‍ച്ച് 11 മുതലാണ് ഇത് നടപ്പാക്കിയത്. മറ്റൊരു പ്രധാന മാറ്റമായി ഗ്രാൻഡ് പ്രൈസിലും മഹ്സൂസ് വ്യത്യാസം വരുത്തി. ഇപ്പോള്‍ 20,000,000 ദിര്‍ഹമാണ് മഹ്സൂസിന്‍റെ ഉയര്‍ന്ന സമ്മാനം.
മുൻപുള്ള അതേ നിയമങ്ങള്‍ തന്നെയാണ് മത്സരത്തിൽ പങ്കെടുക്കാൻ ഉള്ളത്. ശനിയാഴ്ച്ചകളിൽ രാത്രി ഒൻപത് മണിക്കാണ് തത്സമയ നറുക്കെടുപ്പ്. 35 ദിര്‍ഹം മുടക്കി മഹ്സൂസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പിലും 20,000,000 ദിര്‍ഹം സമ്മാനമുള്ള ഗ്രാൻഡ് ഡ്രോയിലും ഭാഗമാകാം. ഇതോടൊപ്പം പുതിയ ഗ്യാരണ്ടീഡ് മില്യണയര്‍ നറുക്കെടുപ്പിൽ ആഴ്ച്ചതോറും 1,000,000 വീതം സ്വന്തമാക്കുകയും ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ