സ്പോണ്‍സര്‍ക്കെതിരെ കൂടോത്രം; യുഎഇയില്‍ വീട്ടുജോലിക്കാരി ജയിലിലായി

By Web TeamFirst Published Sep 26, 2018, 11:56 PM IST
Highlights

അറബ് പൗരനായ സ്പോണ്‍സര്‍ക്ക് ചായയില്‍ ചില പദാര്‍ത്ഥങ്ങള്‍ കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ചായയുടെ രുചി വ്യത്യാസം തിരിച്ചറിഞ്ഞ ഇയാള്‍ തേയില പരിശോധിച്ചപ്പോള്‍ കൂടോത്രത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തു. 

അബുദാബി: സ്പോണ്‍സര്‍ക്കെതിരെ കൂടോത്രം ചെയ്തതിന് അബുദാബിയില്‍ വീട്ടുജോലിക്കാരിക്ക് ശിക്ഷ. മൂന്ന് മാസം തടവിനും 5000 ദിര്‍ഹം പിഴ ശിക്ഷയുമാണ് വിധിച്ചത്. തടവ് ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. ഖലീജ് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.

അറബ് പൗരനായ സ്പോണ്‍സര്‍ക്ക് ചായയില്‍ ചില പദാര്‍ത്ഥങ്ങള്‍ കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ചായയുടെ രുചി വ്യത്യാസം തിരിച്ചറിഞ്ഞ ഇയാള്‍ തേയില പരിശോധിച്ചപ്പോള്‍ കൂടോത്രത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തു. ഇവയില്‍ ചില എഴുത്തുകളുമുണ്ടായിരുന്നു. തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ കൂടോത്രം ചെയ്തതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള നിരവധി സാധനങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ സ്വകാര്യ ഉപയോഗത്തിനുള്ള സാധനങ്ങളായിരുന്നു ഇവയെന്ന് കോടതിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

click me!