തൊഴിലുടമയുടെ വീട്ടില്‍ വെച്ച് വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധം; ഇന്ത്യക്കാരന്‍ യുഎഇയില്‍ അറസ്റ്റില്‍

Published : Sep 06, 2018, 08:14 AM ISTUpdated : Sep 10, 2018, 05:20 AM IST
തൊഴിലുടമയുടെ വീട്ടില്‍ വെച്ച് വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധം; ഇന്ത്യക്കാരന്‍ യുഎഇയില്‍ അറസ്റ്റില്‍

Synopsis

32 വയസുള്ള ഫിലിപ്പൈന്‍ സ്വദേശിനിയും 30കാരനായ ഇന്ത്യക്കാരനുമാണ് കേസിലെ പ്രതികള്‍. ജൂണ്‍ 29നാണ് ഇരുവര്‍ക്കുമെതിരെ സ്പോണ്‍സര്‍ പരാതി നല്‍കിയത്. യുഎഇ സൈന്യത്തില്‍ നിന്ന് വിരമിച്ച 74 വയസുകരാന്റെ വീട്ടിലേക്ക് ആറ് മാസം മുന്‍പാണ് ജോലിക്കാരിയായി ഫിലിപ്പൈന്‍ സ്വദേശിനി എത്തിയത്. 

ദുബായ്: വീട്ടുടമസ്ഥന്‍ സ്ഥലത്തില്ലാത്ത സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരിയും ഇന്ത്യക്കാരനായ ഹൗസ് ഡ്രൈവറും പിടിയില്‍. ഇവരെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കി. സ്പോണ്‍സറുടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റവും ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

32 വയസുള്ള ഫിലിപ്പൈന്‍ സ്വദേശിനിയും 30കാരനായ ഇന്ത്യക്കാരനുമാണ് കേസിലെ പ്രതികള്‍. ജൂണ്‍ 29നാണ് ഇരുവര്‍ക്കുമെതിരെ സ്പോണ്‍സര്‍ പരാതി നല്‍കിയത്. യുഎഇ സൈന്യത്തില്‍ നിന്ന് വിരമിച്ച 74 വയസുകരാന്റെ വീട്ടിലേക്ക് ആറ് മാസം മുന്‍പാണ് ജോലിക്കാരിയായി ഫിലിപ്പൈന്‍ സ്വദേശിനി എത്തിയത്. ഇവര്‍ മറ്റൊരു പുരുഷനോടൊപ്പം തന്റെ വീട്ടില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെവന്ന് ചില ബന്ധുക്കളാണ് വീട്ടുടമസ്ഥനെ അറിയിച്ചത്. ഇതനുസരിച്ച് ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ തന്റെ വീട്ടിലെ ലിവിങ് റൂമിലും ഹാളിലും വെച്ച് മറ്റൊരും ഫിലിപ്പൈനി യുവാവിനൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടു. റാസല്‍ഖൈമ സ്വദേശിയായ വീട്ടുടമസ്ഥന്‍ എല്ലാ വെള്ളിയാഴ്ചയും കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകുമായിരുന്നു. ഈ സമയത്ത് ജോലിക്കാരിയെ വിശ്വസിച്ചായിരുന്നു താന്‍ വീട് ഏല്‍പ്പിച്ചുപോയതെന്നും അത് അവര്‍ ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചു.

ഫിലിപ്പൈന്‍ സ്വദേശിയായ കാമുകന് പുറമെ ഇന്ത്യക്കാരനായ ഡ്രൈവറും വീട്ടിലെത്താറുണ്ടെന്ന് ഉടമസ്ഥന്‍ തിരിച്ചറിഞ്ഞു. വീടിന് പുറത്തായിരുന്നു ഡ്രൈവര്‍ക്ക് താമസിക്കാന്‍ മുറി നല്‍കിയിരുന്നത്. ഇയാളെ വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇതേടെ വീടിന്റെ പ്രധാന കവാടത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചതോടെ ഉടമസ്ഥന്‍ ജോലിക്കാരിയോട് വിവരം ചോദിച്ചു. രണ്ട് പേരെയും താന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ