പാസ്‍പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ സ്‍പോണ്‍സറെ കൊല്ലുമെന്ന് ഭീഷണി; വീട്ടുജോലിക്കാരിക്കെതിരെ യുഎഇയില്‍ നടപടി

By Web TeamFirst Published Dec 9, 2018, 4:55 PM IST
Highlights

വൈകുന്നേരം കുടുംബത്തോടൊപ്പം വീട്ടില്‍ സംസാരിച്ചിരിക്കവെയാണ് വീട്ടിലെ ജോലിക്കാരെ ഇവരെ അക്രമിക്കാന്‍ തുനിഞ്ഞത്. തനിക്ക് നാട്ടില്‍ പോകാന്‍ പാസ്‍പോര്‍ട്ട് വേണമെന്നും തരില്ലെങ്കില്‍ എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 

ദുബായ്: പാസ്‍പോര്‍ട്ട് തിരികെ നല്‍കിയില്ലെങ്കില്‍ സ്‍പോണ്‍സറെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടുജോലിക്കാരിയെ ദുബായ് കോടതിയില്‍ ഹാജരാക്കി. നേപ്പാള്‍ സ്വദേശിനിയാണ് സ്‍പോണ്‍സറായ ഇന്ത്യക്കാരനെയും ഭാര്യയയും അഞ്ച് വയസുള്ള ഇവരുടെ മകനെയും ഭാര്യയുടെ അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

വൈകുന്നേരം കുടുംബത്തോടൊപ്പം വീട്ടില്‍ സംസാരിച്ചിരിക്കവെയാണ് വീട്ടിലെ ജോലിക്കാരെ ഇവരെ അക്രമിക്കാന്‍ തുനിഞ്ഞത്. തനിക്ക് നാട്ടില്‍ പോകാന്‍ പാസ്‍പോര്‍ട്ട് വേണമെന്നും തരില്ലെങ്കില്‍ എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ ബഹളം വെച്ച് അടുക്കളയിലേക്ക് ഓടി. അവിടെ നിന്ന് കത്തിയുമായി തിരികെ വന്ന ഇവര്‍ താന്‍ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ വീട്ടില്‍ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുമെന്ന് ഭീഷണി മുഴക്കി.

ദമ്പതികളുടെ അഞ്ച് വയസുകാരനായ മകനെ പിടിച്ചുവെയ്ക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും അമ്മ ഇടയ്ക്ക് കയറി നിന്ന് തടസപ്പെടുത്തി. കത്തി പിടിച്ചുവാങ്ങിയപ്പോള്‍ ഇവരുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

click me!