
അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ ആറ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ പ്രതികള്‍ ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കാനാണ് പദ്ധതിയിട്ടതെന്ന് പൊലീസ് കണ്ടെത്തി.
ലൈംഗിക തൊഴിലാളിയായിരുന്ന യുവതിയുടെ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. ഇവരുടെ വീടിന് സമീപം ദിവസങ്ങള്‍ നീണ്ട നിരീക്ഷണം നടത്തിയ ശേഷം വീട്ടില്‍ എപ്പോഴൊക്കെയാണ് ആളുണ്ടാവുന്നതെന്നും സ്ത്രീ തനിച്ചാവുന്ന സമയവുമെല്ലാം പ്രതികള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് മോഷണം നടത്താന്‍ പദ്ധതിയിട്ടത്. സംഭവം നടന്ന ദിവസം സ്ത്രീ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ വീടിനുള്ളില്‍ കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കവര്‍ന്നശേഷം രക്ഷുപെടാന്‍ ശ്രമിക്കവെ കൂട്ടത്തിലൊരാളുടെ കൈ തട്ടി മേശപ്പുറത്തിരുന്ന ചില വസ്തുക്കള്‍ താഴെ വീണും.
ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നുണര്‍ന്ന സ്ത്രീ, വീടിനുള്ളില്‍ മറ്റാരൊക്കെയോ കടന്നുവെന്ന് മനസിലാക്കി ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് പ്രതികള്‍ ഇവരെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. പ്രതികളെ പിന്നീട് പൊലീസ് പിടികൂടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam