വൻ തിരിച്ചടി, 55 ശതമാനം സ്വദേശിവത്കരണ നിയമം സൗദി അറേബ്യയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ, പ്രവാസി ദന്തഡോക്ടർമാർക്ക് ബാധകം

Published : Jan 27, 2026, 06:15 PM IST
man at airport

Synopsis

സൗദി അറേബ്യയിലെ സ്വകാര്യ ദന്തചികിത്സാ രംഗത്ത് സ്വദേശിവൽക്കരണം 55 ശതമാനമായി വർദ്ധിപ്പിച്ചു, ഇത് ജനുവരി 27 മുതൽ പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ഡോക്ടർമാരുള്ള സ്ഥാപനങ്ങൾക്ക് ബാധകമാണ് ഈ നിയമം.  

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ ആരോഗ്യമേഖലയിൽ ദന്തചികിത്സാ രംഗത്തെ സ്വദേശിവൽക്കരണം 55 ശതമാനമായി വർദ്ധിപ്പിച്ചു. പരിഷ്കരിച്ച നിയമം ഇന്ന് (ജനു. 27) മുതൽ പ്രാബല്യത്തിൽ വന്നു. സ്വദേശികളായ ദന്തഡോക്ടർമാർക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.

മൂന്നോ അതിലധികമോ ദന്തഡോക്ടർമാർ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും പകുതിയിലധികം പേർ സൗദി പൗരന്മാരായിരിക്കണം. സ്വദേശികളായ ദന്തഡോക്ടർമാരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 9,000 സൗദി റിയാലായി നിശ്ചയിച്ചു. ഈ തുകയിൽ കുറഞ്ഞ ശമ്പളം ലഭിക്കുന്നവരെ സ്വദേശിവൽക്കരണ പരിധിയിൽ കണക്കാക്കില്ല. ജനറൽ ഡെൻറിസ്റ്റ്, സ്പെഷ്യലിസ്റ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയമം ബാധകമാണ്. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ യുവതലമുറയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിസ സേവനങ്ങൾ നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശി ബിരുദധാരികൾക്ക് ആരോഗ്യമേഖലയിൽ അർഹമായ സ്ഥാനം ഉറപ്പാക്കുന്നതിനും രാജ്യത്തെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനം സഹായകമാകും എന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്, മലയാളി പ്രവാസികളുടെ സഹായത്തോടെ തിരുവനന്തപുരം സ്വദേശിക്ക് പുതു ജീവിതം
ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ