കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഭരണകുടുംബാംഗം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

Published : Nov 28, 2026, 05:01 PM IST
drug bust in kuwait

Synopsis

കുവൈത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭരണകുടുംബത്തിലെ ഒരംഗം ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായി. ഇവരിൽ നിന്നും വൻതോതിൽ ഹാഷിഷ്, ഷാബു തുടങ്ങിയ ലഹരിമരുന്നുകളും പണവും പിടിച്ചെടുത്തു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ആർക്കും ഇളവുകളില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭരണകുടുംബത്തിലെ ഒരംഗം ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽനിന്ന് വിവിധതരം മയക്കുമരുന്നുകളും ലഹരി ഗുളികകളും പിടിച്ചെടുത്തു.

1.2 കിലോഗ്രാം ഹാഷിഷ്, 262 ലിറിക്ക ക്യാപ്‌സൂളുകൾ, 200 ട്രമഡോൾ ഗുളികകൾ, 100 സാനാക്സ് ഗുളികകൾ, മയക്കുമരുന്ന് അടങ്ങിയതായി സംശയിക്കുന്ന 38 ഗുളികകൾ, മയക്കുമരുന്ന് തൂക്കുന്നതിനുള്ള നാല് ത്രാസുകൾ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. അറസ്റ്റിലായവരെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന്റെ മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

പദവിയോ സാമൂഹിക സ്ഥാനമോ പരിഗണിക്കാതെ എല്ലാവർക്കും ഒരുപോലെയാണ് നിയമം ബാധകമാകുന്നതെന്നും ആർക്കും പ്രത്യേക പരിഗണനയോ ഇളവുകളോ നൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരും നിയമത്തിന് അതീതരല്ലെന്നും നിയമം വിവേചനമില്ലാതെ എല്ലാവർക്കും ബാധകമാണെന്നും മന്ത്രാലയം ആവർത്തിച്ചു.

മയക്കുമരുന്ന് കൈവശം വെച്ചവർ പിടിയിൽ

കുവൈത്തിൽ മയക്കുമരുന്നുകളും ലഹരി ഗുളികകളും കൈവശം വെച്ച നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് വിവിധ തരം മയക്കുമരുന്നുകളും വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന പണവും പിടിച്ചെടുത്തു.

പരിശോധനയിൽ 2.1 കിലോഗ്രാം ഷാബു (മെതാംഫെറ്റമിൻ), 50 ഗ്രാം ഹാഷിഷ്, 2 ഗ്രാം ഹെറോയിൻ, ലഹരി രാസവസ്തുക്കളിൽ മുക്കിയ 224 ഷീറ്റുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ 120 ഉപകരണങ്ങൾ, 3,646 ലഹരി ഗുളികകളും ക്യാപ്‌സൂളുകളും എന്നിവയാണ് പരിശോധനയിൽ പിടികൂടിയത്. ഇതിന് പുറമെ മയക്കുമരുന്ന് തൂക്കുന്നതിനുള്ള രണ്ട് ഡിജിറ്റൽ ത്രാസുകളും മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 600 കുവൈത്തി ദിനാറും പിടിച്ചെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടർച്ചയായ ആക്രമണങ്ങൾ; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കുവൈത്ത്
കുവൈത്തിലെ ഖൈത്താനിൽ രണ്ട് ദിവസത്തെ വ്യാപക പരിശോധന; 1,340 നിയമനടപടികൾ സ്വീകരിച്ചു, നിരവധി പേർ അറസ്റ്റിൽ