കൊവിഡ് കാലത്ത് യുഎഇയില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും തിരിച്ചെത്തി

By Web TeamFirst Published Jan 22, 2021, 10:47 PM IST
Highlights

നാട്ടിലേക്ക് മടങ്ങിയ പ്രവാസികളില്‍ 11.5 ലക്ഷം പേരും ഇതിനോടകം തിരികെ യുഎഇയിലെത്തി. ഒന്നര ലക്ഷത്തോളം പ്രവാസികളാണ് ഇനിയും യുഎഇയിലേക്ക് തിരികെ വരാനുള്ളതെന്നും വി.മുരളീധരന്‍ ദുബൈയില്‍ വെച്ചുനടന്ന ചടങ്ങിനിടെ പറഞ്ഞു. 

ദുബൈ: കൊവിഡ് കാലത്ത് യുഎഇയില്‍ നിന്ന് മടങ്ങിയ പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും തിരിച്ചെത്തിയതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മേയ് ഏഴിന് വന്ദേ ഭാരത് സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷം 13 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

നാട്ടിലേക്ക് മടങ്ങിയ പ്രവാസികളില്‍ 11.5 ലക്ഷം പേരും ഇതിനോടകം തിരികെ യുഎഇയിലെത്തി. ഒന്നര ലക്ഷത്തോളം പ്രവാസികളാണ് ഇനിയും യുഎഇയിലേക്ക് തിരികെ വരാനുള്ളതെന്നും വി.മുരളീധരന്‍ ദുബൈയില്‍ വെച്ചുനടന്ന ചടങ്ങിനിടെ പറഞ്ഞു. യുഎഇയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരില്‍ ചിലര്‍ക്ക് ഐ.സി.എ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ വോട്ടവകാശത്തെ അനുകൂലിക്കുന്ന നിലപാടാണ് മോദി സര്‍ക്കാറിനുള്ളതെന്നും എന്നാല്‍ അതിന്റെ പ്രായോഗികതയും നടപടിക്രമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

click me!