മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദിന് മഹാരാഷ്ട്രയിൽ ബിസിനസ് ഭൂഷൺ പുരസ്കാരം

Published : Mar 13, 2026, 04:09 PM IST
Malabar Gold

Synopsis

ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദിന് ബിസിനസ് ഭൂഷൺ അവാർഡ്. ലോക്മത് മഹാരാഷ്ട്രീയൻ ഓഫ് ദി ഇയർ അവാർഡ്സ് 2026-ലാണ് പുരസ്കാരം. ആഗോള ജുവൽറി റീട്ടെയിൽ മേഖലയിലെ പരിഷ്കാരങ്ങൾക്കും സമൂഹത്തിനു മൊത്തത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അവാർഡ് നൽകി. നയവിദഗ്ധർ, വ്യവസായ പ്രമുഖർ, ബിസിനസ് – വിനോദ രംഗത്ത് നിന്നുള്ള പ്രമുഖർ പുരസ്കാരം സമ്മാനിച്ച ചടങ്ങിന്റെ ഭാഗമായി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മറ്റു മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് എം.ഡി, ഒ. ആഷറും ചടങ്ങിന്റെ ഭാഗമായിരുന്നു.

സമൂഹത്തിന് സംഭാവന നൽകിയ മാർഗദർശികളായ വ്യക്തികളെയാണ് ആദരിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡമയണ്ട്സിനെ ലോകത്തിലെ അഞ്ചാമത്തെ വലിയ ജുവൽറി റീട്ടെയിൽ ബ്രാൻഡ് ആക്കിയ സംരംഭകത്വ പാടവമാണ് എം.പി അഹമ്മദിന്റേത്.

“ഈ അംഗീകാരം മലബാർ കുടുംബത്തിന്റെ മുഴുവൻ സമർപ്പണത്തിന്റെയും വർഷങ്ങളായി ഞങ്ങളിൽ ഉപയോക്താക്കൾ അർപ്പിച്ച വിശ്വാസ്യതയുടെയും പ്രതിഫലനമാണ്. കൂട്ടായ വളർച്ചയാണ് ഞങ്ങളുടെ അടിസ്ഥാന തത്വം. എല്ലാ സഹകാരികളുടെയും വളർച്ച ഉത്തരവാദിത്തത്തോടെ, സത്യസന്ധമായി, അർപ്പണത്തോടെയാകണം. ഇതിലൂടെ സമൂഹത്തിന് കാലങ്ങൾ നീണ്ടുനിൽക്കുന്ന മൂല്യങ്ങൾ സൃഷ്ടിക്കാനാകണം, ഈ പ്രവൃത്തിയിൽ സമ്പൂർണമായി മികവും കാഴ്ച്ചവെക്കണം.” – എം. പി അഹമ്മദ് പുരസ്കാരം സ്വീകരിച്ചു പറഞ്ഞു.

1993 മുതൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സുതാര്യമായ ജുവൽറി റീട്ടെയിൽ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള സ്ഥാപനമാണ് - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അറിയിച്ചു.

14 രാജ്യങ്ങളിലായി 425 സ്റ്റോറുകൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനുണ്ട്. മഹാരാഷ്ട്രയിൽ 34 ഷോറൂമുകളാണ് ബ്രാൻഡിനുള്ളത്. 2029 ആകുമ്പോഴേക്ക് 64 സ്റ്റോറുകൾ പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം
ഹോളി ആഘോഷിക്കൂ, സ്വർണ്ണം സ്വന്തമാക്കൂ